ആറന്‍മുള ഉതൃട്ടാതി വള്ളംകളി... നാളെ ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍

ആറന്‍മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നതിനാല്‍ ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.
കേരളത്തിലെ മറ്റ് വള്ളംകളികളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഒന്നാണ് ആറന്‍മുള ഉത്രട്ടാതി വള്ളംകളി. മത്സരത്തിനപ്പുറം, ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ആചാരങ്ങളുമായും അനുഷ്ഠാനങ്ങളുമായും ഈ വള്ളംകളിക്ക് അഭേദ്യമായ ബന്ധമുണ്ട്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞുള്ള ഉത്രട്ടാതി നാളിലാണ് ഈ ജലമേള നടക്കുന്നത്. ഈ ദിവസം തന്നെയാണ് ആറന്‍മുളയിലെ പാര്‍ത്ഥസാരഥി ഭഗവാന്റെ പ്രതിഷ്ഠാ ദിനവും. ഈ വള്ളംകളിയുടെ ഉത്ഭവത്തിന് പിന്നില്‍ നിരവധി ഐതിഹ്യങ്ങളുണ്ട്.
നിലയ്ക്കലില്‍ അര്‍ജുനന്‍ പ്രതിഷ്ഠിച്ച പാര്‍ത്ഥസാരഥി വിഗ്രഹം പിന്നീട് ഭൂമിദേവി ആറന്‍മുളയിലേക്ക് മാറ്റി സ്ഥാപിച്ചുവെന്നാണ് ഒരു വിശ്വാസം. ഉത്രട്ടാതി ദിവസം പള്ളിയോടങ്ങളില്‍ ദേവസാന്നിധ്യമുണ്ടാകുമെന്നും വിശ്വസിക്കപ്പെടുകയും ചെയ്യുന്നു.
മറ്റൊരു ഐതിഹ്യമിങ്ങനെയാണ് കാട്ടൂര്‍ മങ്ങാട്ട് ഭട്ടതിരിയുമായി ബന്ധപ്പെട്ടതാണ്. കുട്ടികളില്ലാതിരുന്ന അദ്ദേഹത്തിന് കൃഷ്ണദര്‍ശനമുണ്ടായെന്നും, തിരുവോണത്തിന് ആറന്‍മുള ക്ഷേത്രത്തില്‍ വന്ന് തനിക്ക് സദ്യ നല്‍കിയാല്‍ മതിയെന്ന് ഭഗവാന്‍ നിര്‍ദ്ദേശിച്ചുവെന്നും പറയപ്പെടുന്നു. തുടര്‍ന്ന് വര്‍ഷം തോറും സദ്യയ്ക്കുള്ള വിഭവങ്ങളുമായി ഭട്ടതിരി തിരുവോണത്തലേന്ന് തോണിയില്‍ ആറന്‍മുളയിലേക്ക് യാത്ര ചെയ്തിട്ടുണ്ടായിരുന്നു.
ഒരിക്കല്‍ വഴിമധ്യേ അദ്ദേഹത്തിന്റെ തോണി ആക്രമിക്കപ്പെട്ടപ്പോള്‍, കരക്കാര്‍ വള്ളങ്ങളിലെത്തി സംരക്ഷണം നല്‍കി. ഇതിന്റെ സ്മരണയ്ക്കായാണ് പിന്നീട് എല്ലാ വര്‍ഷവും പോര്‍ വള്ളങ്ങളായ ചുണ്ടന്‍ വള്ളങ്ങള്‍ തിരുവോണത്തോണിക്ക് അകമ്പടി സേവിച്ചു തുടങ്ങിയത്.
ഈ അനുസ്മരണത്തിന്റെ ഭാഗമായാണ് ആറന്‍മുളയില്‍ പള്ളിയോടങ്ങളുടെ ജലഘോഷയാത്ര ഉണ്ടായത്. പിന്നീട് എല്ലാ പള്ളിയോട കരക്കാരെയും പങ്കെടുപ്പിച്ച് പ്രതിഷ്ഠാദിനമായ ഉത്രട്ടാതിയില്‍ വള്ളംകളിയും തുടങ്ങി .
"
https://www.facebook.com/Malayalivartha