സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ സംഘര്‍ഷത്തില്‍ നേപ്പാളില്‍ മരണം 9 ആയി

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ തെരുവുകളില്‍ ഇന്ന് വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. ആയിരക്കണക്കിന് ഏലിദ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരെ തെരുവിലിറങ്ങി ശബ്ദമുയര്‍ത്തുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘര്‍ഷം തുടരുമ്പോള്‍ മരണ സംഖ്യയും ഉയരുകയാണ്.പ്രക്ഷോഭത്തില്‍ മരണം 9ആയി. സംഘര്‍ഷത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്. കാഠ്മണ്ഡുവില്‍ അടക്കം പ്രധാന നഗരങ്ങളില്‍ ജന ജീവിതം സ്തംഭിച്ചു. അഴിമതിയും ദുര്‍ഭരണവും മൂടി വെയ്ക്കാനാണ് സോഷ്യല്‍ മീഡിയ നിരോധനമെന്ന് ചെറുപ്പക്കാര്‍ പറയുന്നു. പലയിടത്തും ലാത്തിചാര്‍ജും വെടിവെപ്പും നടന്നു. ഈ വെടിവെപ്പിലും സംഘര്‍ഷത്തിലുമാണ് 9 പേര്‍ മരിച്ചത്.
ഫേസ്ബുക്ക്, വാട്‌സ്അപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളാണ് നേപ്പാളില്‍ നിരോധിച്ചത്. അതേസമയം, സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളില്‍ അടിയന്തര യോഗം വിളിച്ചു. യുവാക്കളുടെ പ്രക്ഷോഭം നേരിടാന്‍ പട്ടാളത്തെ ഇറക്കിയിരിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. പ്രധാന നഗരങ്ങളില്‍ സൈന്യത്തെ ഇറക്കിയിട്ടുണ്ട്. സമരക്കാരെ പട്ടാളം നേരിടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. തെരുവുകള്‍ പ്രക്ഷുബ്ധമായി മാറിയിരിക്കുകയാണ്. അതിനിടെ, പാര്‍ലമെന്റ് മന്ദിരത്തിലെക്ക് കടക്കാന്‍ സമരക്കാര്‍ ശ്രമിച്ചു. സ്ഥിതി ഇപ്പോഴും സംഘര്‍ഷഭരിതമായി തുടരുകയാണ്. നിലവില്‍ കാഠ്മണ്ഡുവില്‍ തുടങ്ങിയ പ്രക്ഷോഭം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിക്കുകയാണ്.
https://www.facebook.com/Malayalivartha