ആഗോള അയ്യപ്പ സംഗമ ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി. ബുധനാഴ്ച (സെപ്റ്റംബര്‍ 10) മറുപടി നല്‍കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നടപടി.
1300 കോടി രൂപയുടെ ശബരിമല മാസ്റ്റര്‍ പ്ലാനിന് വേണ്ടി നിക്ഷേപം സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഭക്തരായ സ്‌പോണ്‍സര്‍മാരില്‍ നിന്ന് പണം കണ്ടെത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നുമായിരുന്നു ദേവസ്വത്തിന്റെ നിലപാട്.
ശബരിമലയെ ആഗോള തീര്‍ഥാടന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. അയ്യപ്പ സംഗമത്തിന് 3000 പ്രതിനിധികളെ പ്രതീക്ഷിക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ അനാവശ്യ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം. അതേസമയം മതേതര സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തുന്നത് ശരിയല്ലെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന്റെ മറ മാത്രമാണെന്നും ഹര്‍ജിക്കാരന്‍ വാദമുയര്‍ത്തി.
സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അയ്യപ്പ സംഗമം. ശബരിമലയുടെ വരുമാനം ഉപയോഗിച്ച് മറ്റ് ക്ഷേത്രങ്ങള്‍ പരിപാലിക്കാന്‍ വേണ്ടിയാണ് വരുമാന വര്‍ധനവ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഹര്‍ജിക്കാരന്‍ വാദമുന്നയിച്ചു. ഈ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച (ഓഗസ്റ്റ് 10) വീണ്ടും പരിഗണിക്കും. ആഗോള അയ്യപ്പ സംഗമം നടത്തുന്നതില്‍ നിന്നും സര്‍ക്കാരിനെ തടയണം, പണം ചെലവഴിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ജികള്‍.
https://www.facebook.com/Malayalivartha