ദേശീയ പാത നിര്‍മ്മാണത്തിനിടെ ക്രെയിനില്‍ ഉയര്‍ത്തിയ മാന്‍ബാസ്‌കറ്റ് പൊട്ടിവീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയിലെ ജീവനക്കാരായിരുന്നു ഇരുവരും. കാസര്‍കോട് മൊഗ്രാലില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പുതിയ ആറുവരിപ്പാതയില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അക്ഷയും അശ്വിനും. ഇതിനായി ക്രെയിനില്‍ ഉയര്‍ത്തിയ മാന്‍ ബാസ്‌കറ്റ് പൊട്ടി താഴേക്ക് പതിച്ചാണ് അപകടം സംഭവിച്ചത്. അക്ഷയ് സംഭവ സ്ഥലത്ത് വച്ചുതന്നെ മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha





















