രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍

ലൈംഗിക ആരോപണം നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി. നായര്‍ രംഗത്ത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ രാഹുല്‍ നിരപരാധിയാണെന്ന് സീമ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പൊതുജനങ്ങളുടെ തിടുക്കത്തിലുള്ള വിധിന്യായത്തെ താരം വിമര്‍ശിക്കുകയും ചെയ്തു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ നിയമസഭയില്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു നടിയുടെ പോസ്റ്റ്.
'വരുമോ ,വരില്ല ,വരില്ലേ ,വരാതിരിക്കില്ല ,വരുമായിരിക്കും ,വന്നു ..ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ ..രാഹുലിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങള്‍ നിരപരാധി ആണ് . ഇപ്പോള്‍ നിലവില്‍ ഒരു പാര്‍ട്ടിയിലും അംഗമല്ലാത്തതുകൊണ്ട് ,പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട് ,ആരെയും ധിക്കരിച്ചു എന്ന് പറയാന്‍ ആകില്ല ..സ്വതന്ത്രന്‍ ആയതുകൊണ്ട് ,സ്വന്തമായി തീരുമാനമെടുക്കാം' സീമ ജി നായര്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.
മുമ്പും ആരോപണങ്ങള്‍ നിരന്തരമായി നേരിട്ടിരുന്ന രാഹുലിനെ പിന്തുണച്ച് സീമ ജി നായര്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ചര്‍ച്ചകളും പ്രതിഷേധങ്ങളും കാണുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ തേജോവധമാണ് ഓര്‍മ്മ വന്നതെന്ന് സീമ നേരത്തെ പറഞ്ഞിരുന്നു. രാഹുലിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.ഒരു തെറ്റ് സംഭവിച്ചാല്‍, രണ്ടുപേരും അതില്‍ തുല്യ പങ്കാളികളാണ്. പിന്നെ എങ്ങനെയാണ് ഒരു പക്ഷത്തെ അതിന് കുറ്റപ്പെടുത്താന്‍ കഴിയുക? സീമ ജി നായര്‍ മുമ്പ് ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha