രാജ്യത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ ഓട്ടോമേറ്റഡ് കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കണം

രാജ്യത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ ഓട്ടോമേറ്റഡ് കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സുപ്രീം കോടതി. സ്‌റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്യാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇക്കാര്യം മുന്നോട്ട് വെച്ചത്.
പൊലീസ് സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്യുകയോ റെക്കോര്‍ഡിംഗുകള്‍ ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രശ്‌നം പരിഹരിക്കാനുള്ള ഒരേയൊരു മാര്‍ഗം അത്തരമൊരു നടപടിയാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് സിസിടിവികളുടെ പ്രവര്‍ത്തനത്തിനായി ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് വേണ്ടതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്. സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തണമെന്നും കോടതി പറഞ്ഞു.
സ്വതന്ത്ര ഏജന്‍സികള്‍ക്ക് പൊലീസ് സ്‌റ്റേഷനുകളില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ 78 മാസത്തിനിടെ 11 കസ്റ്റഡി മരണങ്ങള്‍ ദൈനിക് ഭാസ്‌കര്‍ പത്രത്തില്‍ വന്നതിനെത്തുടര്‍ന്ന് പോലീസ് സ്‌റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകളുടെ അഭാവത്തെക്കുറിച്ച് ഈ മാസം ആദ്യം രജിസ്റ്റര്‍ ചെയ്ത സ്വമേധയാ കേസ് പരിഗണിക്കുകയായിരുന്നു ബെഞ്ച്.
https://www.facebook.com/Malayalivartha