Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

അയ്യപ്പന്റെ സ്വര്‍ണം കട്ട കാട്ടുകള്ളന്മാര്‍ ചോരതുപ്പും ; നെഞ്ചത്തടിച്ച് ആണയിട്ട് വിശ്വാസികള്‍ പൊട്ടിത്തെറിക്കുന്നു

03 OCTOBER 2025 09:01 PM IST
മലയാളി വാര്‍ത്ത

മലകയറി പതിനെട്ട് പടി ചവിട്ടി ശബരിമലയില്‍ എത്തുന്ന ഭക്തര്‍ അയ്യപ്പ വിഗ്രഹം തന്നെയാണോ കാണുന്നത്. അതോ അതും അടിച്ചുമാറ്റി പുറത്ത് എത്തിച്ച് കച്ചവടം നടത്തിയോ നീയൊക്കെ. വിശ്വാസ സമൂഹം നിലതെറ്റി പൊട്ടിത്തെറിക്കുന്നു. സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്പവും മാത്രമല്ല പുറത്തേക്ക് പോയത്. നാഗത്തകിടും വാചി വാഹനവും മലകടന്ന് പുറത്ത് പോയെന്ന്. ശബരിമലയില്‍ നടന്നിരിക്കുന്നത് പകല്‍ക്കൊള്ള അയ്യനെ വെച്ച് കച്ചവടം നടത്തിയ കാട്ടുകള്ളന്മാര്‍ ചോരതുപ്പുമെന്ന് വിശ്വാസികള്‍ ആണയിട്ട് പറയുന്നു. ഉള്ളുരുകിയാ ഈ പറയുന്നത് സാക്ഷാല്‍ അയ്യപ്പന്‍ ഇറങ്ങി വരും സത്യം തെളിയുമെന്ന് വിശ്വാസികള്‍ തുറന്നടിക്കുന്നു. സംസ്ഥാന സര്‍ക്കാരിനേയോ അന്വേഷണ ഏജന്‍സികളേയോ ഒന്നും ഭക്തര്‍ക്ക് വിശ്വാസമില്ല. അയ്യപ്പനില്‍ മാത്രമാണ് ഭക്തര്‍ വിശ്വാസമര്‍പ്പിക്കുന്നത്. എങ്ങനെ അന്വേഷണ സംഘങ്ങളെ വിശ്വസിക്കും ഉന്നത പോലീസ് ഏമാന്മാര്‍ ഉള്‍പ്പെടെ തട്ടിപ്പ് നടത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പോക്കറ്റില്‍.

ആ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് പണ്ട് നാഗ തകിടിന്റെ ബലമായിരുന്നു. ഈ തകിട് മാറ്റിയാണ് 1999ല്‍ ശബരിമലയുടെ മേല്‍ക്കൂര സ്വര്‍ണ്ണം പൂശിയത്. വിജയ് മല്യയായിരുന്നു അന്ന് സ്വര്‍ണ്ണം പൂശി പുതിയ മേല്‍ക്കൂര സമര്‍പ്പിച്ചത്. അപ്പോള്‍ മുമ്പുണ്ടായിരുന്ന മേല്‍ക്കൂരയ്ക്ക് എന്തു പറ്റി? അതെവിടെ? അധികം ആര്‍ക്കും അറിയാത്ത കാര്യമാണിത്. ആ നാഗതകിടിനെ ശബരിമലയില്‍ നിന്നും കടത്താനുള്ള തന്ത്രമായിരുന്നു 1999ലെ സ്വര്‍ണ്ണം പൂശല്‍ എന്ന സംശയം വീണ്ടും സജീവമാകുന്നു. ദ്വാരപാലക ശില്‍പ്പത്തില്‍ സ്വര്‍ണ്ണ കവര്‍ച്ച ചര്‍ച്ചയാകുമ്പോഴാണ് വിജയ് മല്യ മുമ്പ് നടത്തിയ സ്വര്‍ണ്ണം പൂശല്‍ നേര്‍ച്ചയും ചര്‍ച്ചകളില്‍ എത്തുന്നത്.

നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന നിരവധി ലോഹ വസ്തുക്കള്‍ ശബരിമലയിലുണ്ട്. പഴയ കൊടിമരത്തിലെ വെള്ളി കുതിരയുടെ അപ്രത്യക്ഷമാകല്‍ അടക്കം നിരവധി കാര്യങ്ങളെ സംശയ നിഴിലിലാക്കുന്നതാണ് ഇറിഡിയം ഫാക്ടര്‍. ഇറീഡിയം ഒരു അപൂര്‍വവും അത്യന്തം കാഠിന്യമുള്ള ട്രാന്‍സിഷന്‍ മെറ്റല്‍ ആണ്. പ്ലാറ്റിനം ഗ്രൂപ്പില്‍പ്പെടുന്ന ഈ മൂലകം പ്രകൃതിയില്‍ വളരെ വിരളമായി മാത്രമേ കണ്ടുവരൂ. ഉയര്‍ന്ന ഉരുകല്‍ സ്ഥാനവും, അമ്ലക്ഷാരങ്ങളോടും കാടായ കാലാവസ്ഥകളോടും അത്യന്തം പ്രതിരോധ ശേഷിയും ഉള്ളതിനാല്‍ ഇറീഡിയം വ്യാവസായികവും ശാസ്ത്രീയവുമായി നിരവധി മേഖലകളില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇറീഡിയം ലോകത്തില്‍ ഏറ്റവും ദുര്‍ലഭമായതും ദീര്‍ഘായുസ്സുള്ളതുമായ ലോഹങ്ങളില്‍ ഒന്നാണ്. വ്യാവസായിക രംഗത്തും ശാസ്ത്രീയ ഗവേഷണങ്ങളിലും അതിന്റെ പ്രസക്തി ഇന്നും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയിലെ ലഭ്യത പരിമിതമാണെന്നതിനാല്‍ ഭാവിയില്‍ ഇറീഡിയത്തിന്റെ പ്രയോഗം കൂടുതല്‍ വിലപ്പെട്ടതാകും. ഇതിന് വലിയ വിലയാണുള്ളത്. ഈ സാധ്യത മനസ്സിലാക്കി ശബരിമലയിലെ നാഗത്തകിട് ആരോ കൈക്കലാക്കിയെന്നാണ് സംശയംബലപ്പെടുന്നത്. നാഗത്തകിട് മാറ്റി സ്വര്‍ണ്ണം പൂശുമ്പോള്‍ തന്നെ ഈ ചര്‍ച്ച ശബരിമലയില്‍ നടന്നിരുന്നു. പക്ഷേ അന്വേഷണമൊന്നും നടന്നില്ല. ഭക്തന്റെ സ്വര്‍ണ്ണ സമര്‍പ്പണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ക്ക് വികസന പരിവേഷവും കിട്ടി. എന്നാല്‍ കൊടിമരത്തിലെ വെള്ളി കുതിരയടക്കം പലര്‍ക്കും കൈമാറിയെന്ന സൂചനകള്‍ വരുമ്പോള്‍ ഇതിന് പിന്നിലെ സാമ്പത്തിക നേട്ടങ്ങളും ചര്‍ച്ചയാവുകയാണ്. വിജയ് മല്യ നിലവില്‍ ഇന്ത്യയില്‍ അല്ല. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയായ മല്യ ഇന്ന് വിദേശത്ത് സുഖവാസത്തിലാണ്.

നാഗത്തകിട് മാത്രമല്ല വാചി വാഹനത്തിലും സംശയങ്ങള്‍ ഉയരുന്നു. ശബരിമല അയ്യപ്പ സന്നിധിയില്‍ എട്ടുവര്‍ഷത്തിനു മുന്‍പ് സ്വര്‍ണ കൊടിമരവും അയ്യപ്പ വാഹനമായ കുതിരയുടെ രൂപവും സ്ഥാപിച്ചപ്പോള്‍ മുന്‍പുണ്ടായിരുന്ന കുതിര രൂപം മാറ്റിയതായാണ് സംശയം. പത്തു കിലോയോളം തങ്കം ഉപയോഗിച്ചാണ് സ്വര്‍ണ കൊടിമരം പുതുക്കി നിര്‍മ്മിച്ചിരുന്നത്. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് പുതിയ സ്വര്‍ണ കൊടിമരം നിര്‍മ്മിക്കാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതിലും ക്രമക്കേട് നടന്നതായാണ് ഇപ്പോള്‍ ആരോപണമുയരുന്നത്. പുതിയ സ്വര്‍ണ കൊടിമരം സ്ഥാപിച്ച് രണ്ടുമാസത്തിനുള്ളില്‍ അതില്‍ മെര്‍ക്കുറി ഒഴിച്ച് നശിപ്പിച്ചതായും കണ്ടെത്തിയിരുന്നു. 'വാചി' എന്ന വാക്ക് 'വാഹനം' എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, ശാസ്താവിന്റെ വാഹനം കുതിരയാണ്, അതിനെ ശാസ്താവിന്റെ 'വാചി' എന്ന് പറയാം. അതായത് ശബരിമലയിലെ പഴയ കൊടിമരത്തിലെ 'വാചി'യെ കാണാനില്ലെന്നാണ് സൂചന. വെള്ളിയിലാണ് ഇത് പണിതിരുന്നത്. കുരിതയ്ക്കും വാജിയെന്നും അര്‍ത്ഥമുണ്ട്.

അയ്യപ്പനെ ഭക്തമനസ്സുകളില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് പുലിവാഹനനായിട്ടാണ്. എന്നാല്‍ തന്ത്രശാസ്ത്രങ്ങളില്‍ ശാസ്താവിന്റെ വാഹനമായി പറയുന്നത് കുതിരയെയാണ്. ഭഗവാന്റെ ധ്വജപ്രതിഷ്ഠകളില്‍ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ. വാജിവാഹനന്‍, തുരഗവാഹനന്‍, ഹയാരൂഢന്‍, അശ്വാരൂഢന്‍ എന്നെല്ലാം ശാസ്താവ് വിളിക്കപ്പെടുന്നു. അതിവേഗം ഗമിക്കുന്നത്, ചിന്തിക്കുന്നത് എന്നെല്ലാമാണ് തുരഗം, അശം, വാജി, ഹയം എന്നീ പദങ്ങള്‍ക്കെല്ലാമുള്ള സാമാന്യാര്‍ഥം. മനുഷ്യന്റെ ചിന്തകളെയാണ് ധര്‍മമൂര്‍ത്തിയായ ശാസ്താവിന്റെ വാഹനമായി കല്‍പിച്ചിരിക്കുന്നത്.

2017 ഏപ്രിലിലാണ് പുതിയ സ്വര്‍ണ കൊടിമരം സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചത്. പത്തു കിലോയോളം തങ്കം ഉപയോഗിച്ച് മൂന്നരകോടി രൂപ ചെലവിട്ടാണ് സ്വര്‍ണ കൊടിമരം നിര്‍മ്മിച്ചത്. പുതിയത് സ്ഥാപിക്കുന്നതിന് മുന്‍പ് പഴയ കൊടിമരവും അതിനു മുകളില്‍ സ്ഥാപിച്ചിരുന്ന അയ്യപ്പ വാഹനരൂപവും അഴിച്ചുമാറ്റിയിരുന്നു. അത് എവിടേക്കു മാറ്റിയെന്നതു സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും ദേവസ്വം ബോര്‍ഡ് ഇതുവരെ നല്‍കിയിട്ടില്ല. വര്‍ഷങ്ങളായി അയ്യപ്പ സന്നിധിയില്‍ ഉണ്ടായിരുന്ന കുതിര രൂപത്തിന് ഭക്തര്‍ സമാനതകളില്ലാത്ത വിലയാണു കല്‍പ്പിക്കുന്നത്. അതുകൊണ്ടാണ് സ്വര്‍ണ്ണപ്പാളികളുടെ വിഷയം വിവാദമായ സാഹചര്യത്തില്‍ പഴയ കൊടിമരവും കുതിര രൂപവും ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പുതിയ കൊടിമരം സ്ഥാപിക്കാന്‍ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതു സംബന്ധിച്ചും ദുരൂഹതയുണ്ട്. ഒരു പുതിയ കമ്പനിക്ക് ഫീനിക്‌സ് പക്ഷിയെ പോലെ പറന്ന് ഉയരാന്‍ സഹായം ചെയ്തുനല്‍കിയത് ആരാണെന്ന കാര്യത്തിലാണ് ദുരൂഹത. കൊടിമരം സ്ഥാപിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് പ്രത്യേകമായി തുറന്ന അക്കൗണ്ടില്‍ മുഴുവന്‍ പണവും മുന്‍കൂറായി നിക്ഷേപിച്ചാണ് കമ്പനി നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചിരുന്നത്.

പഴയ കൊടിമരത്തിന് മുകളില്‍ സ്ഥാപിച്ച 'വാചി' വെള്ളിയിലുള്ളതായിരുന്നു. പുതിയ കൊടിമരത്തില്‍ സ്വര്‍ണ്ണം പൂശിയ പുതിയ 'വാചിയാണുള്ളത്'. അപ്പോള്‍ ആ പഴയ വെള്ളയിലുള്ള കുതിര എവിടെ പോയി എന്നതാണ് ഉയരുന്ന ചോദ്യം. അതും ബംഗളൂരുവിലെ വ്യവസായിയുടെ വീട്ടിലുണ്ടെന്നാണ് വിലയിരുത്തല്‍, ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ വാചി മുതലാളിയ്ക്ക് കൊടുത്തതെന്നതും ദുരൂഹമായി തുടരുന്നു. ഇങ്ങനെ കൈമാറാന്‍ ആര്‍ക്കും അധികാരമില്ലെന്നതാണ് വസ്തുത. അതിനിടെ, സ്വര്‍ണപ്പാളി വിവാദത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. ശബരിമലയില്‍ നിന്ന് 2019ല്‍ അറ്റകുറ്റപ്പണിക്കായി സ്മാര്‍ട്ട് ക്രിയേഷന്‍സ് കമ്പനിയില്‍ എത്തിച്ചത് മുന്‍പൊരിക്കലും സ്വര്‍ണം പൂശിയിട്ടില്ലാത്ത ശുദ്ധമായ ചെമ്പ് പാളികളെന്ന് അറ്റകുറ്റപ്പണി നടത്തിയ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകന്‍ കെ.ബി. പ്രദീപ് പറഞ്ഞിരുന്നു. ഒരിക്കല്‍ സ്വര്‍ണം പൂശിയ ലോഹങ്ങള്‍ തങ്ങള്‍ സ്വീകരിക്കാരില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതിനിടെ കേരളത്തിന് പുറത്തുള്ള ധനികരായ അയ്യപ്പഭക്തരെ ഉണ്ണിക്യഷ്ണന്‍ പോറ്റി ചൂഷണം ചെയ്തതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. സന്നിധാനത്ത് വില കൂടിയ ഒരു സമര്‍പ്പണം നടത്താന്‍ അഞ്ചോളം പേരില്‍ നിന്ന് ഇയാള്‍ പണം വാങ്ങിയിരുന്നതായാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന സൂചന. പ്രദീപിന്റെ വെളിപ്പെടുത്തലിലൂടെ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളികള്‍ സംബന്ധിച്ച ദുരൂഹത ഏറുകയാണ്. 1998ല്‍ വിജയ് മല്യ ശില്‍പ്പങ്ങളില്‍ സ്വര്‍ണം പതിപ്പിച്ച രേഖകള്‍ എല്ലാം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. ദേവസ്വം മരാമത്ത് ഓഫീസില്‍നിന്നാണ് രേഖകള്‍ കണ്ടെടുത്തത്. ഇതോടെ എത്ര സ്വര്‍ണം പൂശിയിട്ടുണ്ടെന്നും കണ്ടെത്താനാകും. കിളിമാനൂര്‍ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്റെ ഇടപാടുകളില്‍ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തല്‍.

ഉണ്ണിക്കൃഷ്‌ന്റെ ഭൂമിയിടപാടിലും പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. നേരത്തേ ശബരിമലയില്‍ ദ്വാരപാലക ശില്‍പപീഠം കാണാതായെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വെഞ്ഞാറമ്മൂട്ടിലെ സഹോദരിയുടെ വീട്ടില്‍നിന്നു തന്നെ ഇത് ദേവസ്വം വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ചെന്നൈയിലാണ് ശബരിമലയിലെ ചെമ്പുപാളികള്‍ക്ക് സ്വര്‍ണം പൂശിയത്. ആ കാലത്തുതന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠംകൂടി നിര്‍മിച്ചിരുന്നു. ഇവ ജീവനക്കാരനായ കോട്ടയം ആനിക്കാട് സ്വദേശി വാസുദേവന്‍ വഴി ശബരിമലയിലേക്ക് എത്തിച്ചുവെങ്കിലും അളവിലുള്ള വ്യത്യാസം കാരണം സ്ഥാപിക്കാനായില്ല. പിന്നീട് എവിടെയാണെന്നത് അറിയില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നത്. എന്നാല്‍, വാസുദേവന്‍തന്നെ ഇത് സൂക്ഷിക്കുകയായിരുന്നു എന്നാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (44 minutes ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (46 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (52 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (1 hour ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (3 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (4 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (4 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (4 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

Malayali Vartha Recommends