പാലക്കാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചതിന് ഗതാഗത മന്ത്രിക്ക് നന്ദി അറിയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യമായ പാലക്കാട് ബംഗളൂരു റൂട്ടില്‍ കെഎസ്ആര്‍ടിസി എസി സീറ്റര്‍ സര്‍വ്വീസ് ആരംഭിച്ചതിന് ഗതാഗത മന്ത്രിക്ക് നന്ദി അറിയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച മന്ത്രിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ നന്ദി രേഖപ്പെടുത്തിയത്. പാലക്കാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് മന്ത്രി പരിഗണിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ അനുഭാവപൂര്‍വ്വം പരിഗണന നല്കിയ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിക്ക് പാലക്കാടിന്റെ സ്‌നേഹാഭിവാദ്യം എന്ന വാക്കുകളോടെയാണ് എംഎല്‍എ നന്ദി അറിയിച്ചത്.
'ദീര്‍ഘ കാലമായിട്ടുള്ള പാലക്കാടിന്റെ ആവശ്യമാണ് ബംഗളൂരുവിലേക്കുള്ള എസി ബസ് സര്‍വ്വീസ്. പഠനത്തിനും തൊഴിലിനുമായി നിരവധി പാലക്കാടുകാര്‍ ആശ്രയിക്കുന്ന നഗരമാണ് ബംഗളൂരു. എന്നാല്‍ പലപ്പോഴും തിരക്കേറിയ സമയത്ത് വലിയ ചാര്‍ജ്ജാണ് സ്വകാര്യ വാഹനങ്ങള്‍ ഈടാക്കാറുള്ളത്. അതിന് ഒരു പരിഹാരം എന്ന നിലയിലാണ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാറിനെ നേരില്‍ കണ്ടും കത്ത് കൊടുത്തും കെഎസ്ആര്‍ടിസി എസി ബസ് ജനപ്രതിനിധി എന്ന നിലയില്‍ ആവശ്യപ്പെട്ടത്. പാലക്കാടിന്റെ ഈ ആവശ്യത്തോട് അനുഭാവപൂര്‍വ്വം പരിഗണന നല്കിയ ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിക്ക് പാലക്കാടിന്റെ സ്‌നേഹാഭിവാദ്യം' അദ്ദേഹം കുറിച്ചു.
ബംഗളൂരുവിലേക്ക് എസി ബസ് വേണമെന്ന പാലക്കാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണു യാഥാര്‍ഥ്യമായതെന്നു ഇന്നലെ ഫ്‌ലാഗോഫ് ചടങ്ങില്‍ വച്ചും രാഹുല്‍ പറഞ്ഞിരുന്നു. സംസ്ഥാനം വിട്ടുള്ള കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നും ഇന്നലെ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ സംസാരിക്കവെ എംഎല്‍എ വ്യക്തമാക്കി. പാലക്കാട് ഡിപ്പോയില്‍ നിന്ന് രാത്രി ഒന്‍പതിനും ബംഗളൂരുവില്‍ നിന്നു 9.15നും പുറപ്പെടും. പാലക്കാട്ടു നിന്ന് ബംഗളൂരുവിലേക്ക് ഞായറാഴ്ചകളില്‍ 1171 രൂപയും മറ്റു ദിവസങ്ങളില്‍ 900 രൂപയുമാണ് ചാര്‍ജ്.
https://www.facebook.com/Malayalivartha