ഇന്ത്യയിൽ സെമികണ്ടക്ടർ നിർമ്മാണത്തിനായി 3,330 കോടി രൂപയുടെ സംയുക്ത സംരംഭം തുടങ്ങാൻ യു എസ് ടി - കെയ്‌ൻസ് സെമികോൺ പങ്കാളിത്തം

മുൻ നിര എഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, പ്രമുഖ ഇന്ത്യൻ സെമികണ്ടക്ടർ നിർമ്മാതാക്കളായ കെയ്ൻസ് സെമിക്കോണിൽ തന്ത്രപരമായ നിക്ഷേപം നടത്തി. ഇലക്ട്രോണിക്സ്, ഇലക്ട്രിക് വാഹനങ്ങൾ (ഇവി), പുനരുപയോഗ ഊർജ്ജം, ഉപഭോക്തൃ സാങ്കേതികവിദ്യ എന്നിവയുടെ അടുത്ത ഘട്ട വികസനത്തിന് ആക്കം കൂട്ടാനായി രണ്ട് സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കും. കൂടാതെ, ആഗോളതലത്തിൽ നൂതന സാങ്കേതിക വളർച്ച സാധ്യമാക്കുന്നതിനൊപ്പം, ഗുണനിലവാരം, വിശ്വാസ്യത, പ്രാദേശിക മൂല്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു മുൻനിര സെമികണ്ടക്ടർ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ഈ പങ്കാളിത്തം മുന്നോട്ട് നയിക്കും.
ലോകമെമ്പാടുമുള്ള സാന്നിധ്യവും നിലവിലുള്ള സെമികണ്ടക്ടർ ഉപഭോക്തൃ അടിത്തറയും യു എസ് ടിയെ കെയ്ൻസ് സെമിക്കോണിന്റെ ഏറെ വിലപ്പെട്ട പങ്കാളിയാക്കുന്നു. ഇത് പുതിയ ഉപഭോക്താക്കൾക്ക് ഇന്ത്യൻ അസംബ്ലിയുടെയും ടെസ്റ്റിംഗിന്റെയും നേട്ടങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരങ്ങൾ സൃഷ്ടിക്കുകായും ചെയ്യുന്നു. യു എസ് ടിയുടെ ഡിജിറ്റൽ എഞ്ചിനീയറിംഗ്, എഐ-അധിഷ്ഠിത സങ്കേതികത്വം, തത്സമയ ഡാറ്റ വിശകലനം എന്നിവയും ഈ പങ്കാളിത്തം പ്രയോജനപ്പെടുത്തും. വളർച്ച, വിശ്വാസ്യത, ചെലവുചുരുക്കൽ തുടങ്ങിയ ഘടകങ്ങൾക്ക് ഇത് അത്യാവശ്യമാണ്.
സ്വാശ്രയത്വത്തിന്റെയും പുതുതലമുറ സാങ്കേതിക നേതൃത്വത്തിന്റെയും ദീർഘകാല ലക്ഷ്യങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ രാജ്യത്തിൻറെ മേക്ക് ഇൻ ഇന്ത്യ നയം വിഭാവനം ചെയ്യുന്ന തരത്തിൽത്തന്നെ ഈ സഹകരണം ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായത്തിനു മുതൽക്കൂട്ടാകും. ഇലക്ട്രോണിക്സ്, എഞ്ചിനീയറിംഗ് മേഖലയിൽ പ്രാമുഖ്യം തെളിയിച്ചിട്ടുള്ള ഇരു കമ്പനികളും ഗുജറാത്തിലെ സാനന്ദിൽ 3,300 കോടി രൂപയുടെ ലോകോത്തര 'ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ്' സൗകര്യം സ്ഥാപിച്ചുകൊണ്ട് ഈ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകും. ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് ഇന്ത്യയിൽ താരതമ്യേന പുതിയതാണ്. അതിന്റെ വിജയകരമായ വികസനത്തിന് കെയ്‌ൻസിന്റെ ഈ മേഖലയിലെ അനുഭവതോടൊപ്പം, ഗവേഷണ വികസനത്തിലും പരീക്ഷണത്തിലും യു എസ് ടിയുടെ മികവും സംയോജിപ്പിക്കാനാകും.
"യു എസ് ടിയും കെയ്‌ൻസ് സെമിക്കോണും തമ്മിലുള്ള ഈ പങ്കാളിത്തം ഇന്ത്യയിലെ സെമികണ്ടക്ടർ നിർമ്മാണത്തിന്റെ ഭാവി രൂപപ്പെടുത്താൻ ഉപകരിക്കും. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമാകാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. രണ്ട് മികച്ച കമ്പനികളും ഒരുമിച്ച് ഇന്ത്യൻ വിപണിയുടെ ശക്തികൾ പ്രയോജനപ്പെടുത്തുകയും ആഗോള സെമികണ്ടക്ടർ വ്യവസായത്തിൽ ഇന്ത്യക്ക് സുപ്രധാന പങ്കു വഹിക്കാനായുള്ള അടിത്തറ പാകുകയും ചെയ്യും," യു എസ് ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു.
"യു എസ് ടിയുടെ അതേ മൂല്യങ്ങൾ തന്നെയാണ് കെയ്ൻസ് സെമിക്കോണും ഉയർത്തിപ്പിടിക്കുന്നത്. ഈ രണ്ട് മഹത്തായ കമ്പനികൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഞാൻ ആവേശഭരിതനാണ്. ഇന്ത്യയിൽ നൂതന സെമികണ്ടക്ടർ ഘടകങ്ങളുടെ വികസനം, നിർമ്മാണം, അസംബ്ലി എന്നിവ ത്വരിതപ്പെടുത്തി, വർദ്ധിച്ചുവരുന്ന ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഞങ്ങൾ ഒരുമിച്ച് സഹകരിക്കും," യു എസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗിൽറോയ് മാത്യു പറഞ്ഞു.
"യു എസ് ടിയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ലോകോത്തര നിർമ്മാണ, ഡിജിറ്റൽ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തെ ഒരുമിച്ച് കൊണ്ടുവരുന്നു. ഇത് ഇന്ത്യയുടെ സ്വാശ്രയ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം വിപുലമായ ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് സൊല്യൂഷൻസ് പ്രദാനം ചെയ്യാൻ കെയ്ൻസ് സെമികോണിനെ പ്രാപ്തമാക്കുകായും ചെയ്യുന്നു," കെയ്ൻസ് സെമിക്കോൺ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഘു പണിക്കർ പറഞ്ഞു.
"മേക്ക് ഇൻ ഇന്ത്യ ദൗത്യത്തിന് അഭിമാനകരമായ ഒരു നാഴികക്കല്ലാണ് കെയ്‌ൻസ് സെമിക്കോണും യു എസ് ടിയുമായുള്ള സഹകരണം. ഇന്ത്യയ്ക്ക് മാത്രമല്ല, ആഗോള വിപണിക്കും സെമികണ്ടക്ടർ അസംബ്ലി, ടെസ്റ്റിംഗ്, ഇന്നൊവേഷൻ എന്നിവയ്ക്കായി മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ഞങ്ങൾ ഒരുമിച്ച് സൃഷ്ടിക്കുകയാണ്," കെയ്‌ൻസ് ടെക്‌നോളജി ഇന്ത്യ ലിമിറ്റഡ് പ്രൊമോട്ടർ ആൻഡ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ രമേശ് കണ്ണൻ പറഞ്ഞു.
2008-ൽ സ്ഥാപിതമായ കെയ്‌ൻസ് ടെക്‌നോളജി ഇന്ത്യ ലിമിറ്റഡിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സെമികണ്ടക്ടർ സ്ഥാപനമാണ് കെയ്‌ൻസ് സെമിക്കോൺ. കെയ്‌ൻസ് ടെക്‌നോളജി ഒരു മുൻനിര എൻഡ്-ടു-എൻഡ്, ഐ ഓ ടി സൊല്യൂഷൻസ്-എനേബിൾഡ് ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക്‌സ് നിർമ്മാണ കമ്പനിയാണ്. കൂടാതെ ഇന്ത്യയിലെ ഒരു ലിസ്റ്റഡ് കമ്പനിയുമാണ്
https://www.facebook.com/Malayalivartha