അയ്യന്റെ സ്വർണ്ണം മോഷ്ടിച്ച പെരും കള്ളന്മാരുടെ തെളിവ് മാധ്യമങ്ങൾക്ക് മുമ്പിൽ ആ ബോംബ് പൊട്ടിച്ച് രാഹുൽ ഈശ്വർ

ശബരിമല സ്വർണപ്പാളി വിവാദത്തിൽ നിർണായക തെളിവുമായി രാഹുൽ ഈശ്വർ രംഗത്ത്. ശബരിമലയിൽ നിന്ന് കാണാതായത് സ്വർണപാളി അല്ല കണക്കിൽ വരുന്നതിനെക്കാൾ കനം ഉള്ള സ്വർണ്ണമാണ് ശബരിമലയിൽ നിന്ന് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിന് ഉണ്ണിക്കൃഷ്ണൻ പോറ്റി എന്ന ഒരാൾ മാത്രം ശ്രമിച്ചാൽ അത്തരത്തിൽ ഒരു വലിയ കളവ് നടത്താൻ സാധിക്കില്ല എന്നും അതിന് പിറകിൽ ദേവസ്വം പ്രവർത്തകരിൽ ചിലരുടെ സഹായവും ലഭിച്ചു എന്നത് ഉറപ്പാണെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
അതേ സമയം ഉണ്ണികൃഷ്ണപോറ്റിയിലേക്ക് മാത്രം കേസും അന്വേഷണവും ഒതുക്കാതെ ശബരിമലയിൽ 1998 കാലത്ത് വ്യവസായിയായിരുന്ന വിജയ് മല്യ നൽകിയ സ്വർണം എവിടേയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
അതേ സമയം ഇതേ വിഷയത്തിൽ ഇന്ന് നിയമ സഭയിൽ അതിശക്തമായ പ്രതിഷേധമായിരുന്നു പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങള്‍ രംഗത്തെത്തി. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിഷയം ഉന്നയിച്ചു. സ്വര്‍ണം കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍' എന്ന ബാനര്‍ പ്രതിപക്ഷം ഉയര്‍ത്തി. ബഹളം കൂടിയതോടെ ചോദ്യോത്തരവേള സ്പീക്കര്‍ റദ്ദാക്കി. സഭ അല്‍പനേരത്തേക്ക് നിര്‍ത്തി. പിന്നീട് സഭ ചേര്‍ന്നെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ മുന്നില്‍ ബാനര്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. അംഗങ്ങളെ തിരിച്ചുവിളിക്കണമെന്ന് സ്പീക്കര്‍ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റിട്ടും പ്രതിപക്ഷം പിന്മാറിയില്ല. തുടര്‍ന്ന് സഭാ നടപടികള്‍ വേഗത്തിലാക്കി സഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു. ശബരിമല സ്വര്‍ണപ്പാളി വിഷയം മുന്‍പ് അടിയന്തരപ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചെങ്കിലും ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെയും സര്‍ക്കാരിന്റെയും നിലപാട്.
ശബരിമല അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചിരിക്കുകയാണെന്നും ഗൗരവമേറിയ വിഷയമാണിതെന്നും സഭ വിട്ടു പുറത്തുവന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 2019ല്‍ നടന്ന സംഭവത്തെക്കുറിച്ച് 2022ല്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും അറിവുണ്ടായിരുന്നു. ഹൈക്കോടതിക്ക് രേഖകള്‍ ഇപ്പോള്‍ പരിശോധിച്ചപ്പോഴാണ് അത് മനസിലായത്. തെളിവുകള്‍ മുന്‍പു തന്നെ ദേവസ്വം ബോര്‍ഡില്‍ ഉണ്ടായിരുന്നു. എന്നിട്ടും യാതൊരു ക്രിമിനല്‍ നടപടിയും സ്വീകരിക്കാന്‍ തയാറാകാതെ ബോര്‍ഡും സര്‍ക്കാരും സ്വര്‍ണക്കൊള്ള മറച്ചുവച്ചു. ഇരുകൂട്ടര്‍ക്കും ഈ കൂട്ടുകച്ചവടത്തില്‍ പങ്കുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണ് ഉത്തരവാദിയെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല. വീണ്ടും അയാളെ തന്നെ 2025ല്‍ വിളിക്കുന്നു. അപ്പോള്‍ ഇതിലെല്ലാം വന്‍ ഗൂഢാലോചനയുണ്ട്.
ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ അന്വേഷണിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ദേവസ്വം മന്ത്രി രാജിവയ്ക്കണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുന്‍പ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നോട്ടിസ് നല്‍കിയിട്ട് അവതരിപ്പിക്കാന്‍ പോലും സ്പീക്കര്‍ അനുമതി നല്‍കാതിരുന്നതു കൊണ്ടാണ് ഇന്ന് ചോദ്യോത്തര വേള സ്തംഭിപ്പിച്ചത്. ആദ്യമായാണ് യുഡിഎഫ് ഇങ്ങനെ ചെയ്യുന്നത്. മുന്‍പ് ആറു തവണ ചോദ്യോത്തര വേള സ്തംഭിപ്പിച്ചവരാണ് ഇപ്പോള്‍ ഞങ്ങള്‍ക്കു ക്ലാസെടുക്കുന്നത്. മുൻപ് സഭയിൽ അക്രമം നടത്തിയ വി.ശിവൻകുട്ടിയാണ് എങ്ങനെ സമരം ചെയ്യാമെന്ന് പഠിപ്പിക്കാമെന്ന് പറയുന്നതെന്നും വി.ഡി.സതീശൻ പരിഹസിച്ചു.
https://www.facebook.com/Malayalivartha