എതിര്‍ക്കുന്നവരെ സിപിഐഎംകാരാക്കും; പുറത്തുവന്ന ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല... വീണ്ടും പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്

രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമായി ബന്ധപ്പെട്ട് നിരന്തരം സൈബർ ആക്രമണം നേരിടുന്നതിനു പിന്നാലെ പ്രതികരണവുമായി നടി റിനി ആന്‍ ജോര്‍ജ്. തന്നെ മോശക്കാരി ആക്കാന്‍ ആണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്ന് ആണ് നടി പ്രതികരിച്ചത്. സൈബര്‍ പോരാളികള്‍ സൈബര്‍ കോമാളികളായി മാറിയെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതിന് പിന്നില്‍ തന്റെ ഗൂഢാലോചന എന്ന് പറയുന്നവരെ സമ്മതിക്കണമെന്നും റിനി പറഞ്ഞു. 'എതിര്‍ക്കുന്നവരെ സിപിഐഎംകാരാക്കും. പുറത്തുവന്ന ഓഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിട്ടില്ല. ഡീഫാമേഷന്‍ കേസ് കൊടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.' റിനി വ്യക്തമാക്കി.
തന്നെ മോശക്കാരി ആക്കാന്‍ ആണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും റിനി കൂട്ടിച്ചേര്‍ത്തു. തന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരുമെന്ന് റിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്. അത് പറയേണ്ടിവരും. അത്തരം കാര്യങ്ങള്‍ ഇതുവരെ പറയാത്തതിന് കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്‌നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണ്. ആ പ്രസ്ഥാനം ഇനിയും ഉയരങ്ങളിലേക്ക് എത്തണമെന്നുള്ള സാധാരണക്കാരായ പ്രവര്‍ത്തകരുടെ താത്പര്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് താന്‍ ഇപ്പോഴും മിണ്ടാതിരിക്കുന്നതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha