ആസ്ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി ഇന്ത്യ ‘എ'

ആസ്ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി ഇന്ത്യ ‘എ' . മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഓസീസിനെ രണ്ട് വിക്കറ്റിനാണ് തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 49.1 ഓവറിൽ 326 റൺസിന് എല്ലാവരും പുറത്തായി. എട്ട് ഫോറും ഏഴ് സിക്സുമടക്കം 68 പന്തിൽ 102 റൺസടിച്ച ഓപണർ പ്രഭ്സിമ്രാൻ സിങ്ങിന്റെ ഉജ്വല സെഞ്ച്വറിയുടെ അകമ്പടിയോടെ ഇന്ത്യ 46 ഓവറിൽ എട്ട് വിക്കറ്റിന് 322ലെത്തി.
62 റൺസ് വീതമെടുത്ത് ക്യാപ്റ്റൻ ശ്രേയസ് അയ്യരും റിയാൻ പരാഗും മിന്നി. ആദ്യ കളിയിൽ ആതിഥേയർ ജയിച്ചപ്പോൾ രണ്ടാം മത്സരം പിടിച്ചെടുത്ത് ആസ്ട്രേലിയ ‘എ' പരമ്പരയിൽ കൂടെയെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha