ഇരുപത്തിയഞ്ച് കോടിയുടെ ഭാഗ്യശാലി ശരത്തിന്റെ പ്രതികരണം

തിരുവോണം ബമ്പറിന്റെ സമ്മാനത്തുക കൊണ്ട് എന്ത് ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാഗ്യശാലി ശരത്. 'ആലോചിച്ച് ചെയ്യാം. ഒരു വീടുണ്ട്. വീട് വച്ചതിന് കുറച്ചുകടങ്ങളുണ്ട്. അത് വീട്ടണം. മുമ്പ് പല തവണ ചെറിയ തുകയുടെ ലോട്ടറിയെടുത്തിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ബമ്പര്‍ എടുത്തത്. ലോട്ടറി ടിക്കറ്റിന്റെ ചിത്രം ഫോണിലെടുത്തുവച്ചിരുന്നു. ഫലം വന്നയുടന്‍ അത് നോക്കി. ആദ്യം വിശ്വസിക്കാനായില്ല. രണ്ടുമൂന്നുതവണ നോക്കി. ആര്‍ക്കും ഇത് കാണിച്ചുകൊടുത്തില്ല.
ഭാര്യയെ വിളിച്ച് ടിക്കറ്റ് നോക്കാന്‍ പറഞ്ഞു. ശേഷം വീട്ടില്‍ പോകേണ്ട കാര്യമുണ്ടെന്ന് പറഞ്ഞ് ജോലി സ്ഥലത്തുനിന്നിറങ്ങി. വീട്ടിലെത്തി വീണ്ടും പരിശോധിച്ചു. അച്ഛനും അമ്മയും സഹോദരനും ഭാര്യയും കുഞ്ഞുമാണ് വീട്ടിലുള്ളത്.' ശരത് വ്യക്തമാക്കി. ലോട്ടറിയടിച്ചെന്ന് മനസിലായപ്പോള്‍ ടെന്‍ഷന്‍ തോന്നിയെന്നും ശരത് പറയുന്നു.
ശനിയാഴ്ച നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി എറണാകുളം നെട്ടൂരില്‍ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞതുമുതല്‍ മാദ്ധ്യമങ്ങളും പ്രദേശവാസികളും ഭാഗ്യശാലിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു. ഒടുവില്‍ ഇന്നാണ് യഥാര്‍ത് ഭാഗ്യശാലി ആരാണെന്നറിഞ്ഞത്.
https://www.facebook.com/Malayalivartha