ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളില്‍ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. ആദ്യ ഘട്ടം നവംബര്‍ ആറിനും രണ്ടാം ഘട്ടം നവംബര്‍ 11നും നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 14ന് നടക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ആധാര്‍ പൗരത്വ രേഖയല്ലെന്നും അതുപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചാകുമെന്നും വ്യക്തമാക്കി.
ബീഹാറില്‍ ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3.92 കോടി പുരുഷന്‍മാരും. 3.5 കോടി സ്ത്രീകളും14 ലക്ഷം പുതിയ വോട്ടര്‍മാരുമാണ്. 90,712 പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടെടുപ്പ് നടക്കും. ഇതില്‍ 1044 എണ്ണം സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന പോളിംഗ് സ്‌റ്റേഷനുകളായിരിക്കും. എല്ലായിടത്തും വെബ്കാസ്റ്റ് ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 243 അംഗ സംസ്ഥാന നിയമസഭയുടെ കാലാവധി നവംബര്‍ 22 ന് അവസാനിക്കും. കഴിഞ്ഞ തവണ മൂന്നു ഘട്ടമായിട്ടായിരുന്നു വോട്ടെടുപ്പ്. ബീഹാറില്‍ 2025 ജൂണ്‍ 24 ന് ആരംഭിച്ച വോട്ടര്‍ പട്ടിക പരിഷ്‌കരണം അഥവാ സിസ്റ്റമാറ്റിക് ഐഡന്റിഫിക്കേഷന്‍ ആന്റ് റിവിഷന്‍ (എസ്.ഐ.ആര്‍) വിജയകരമായി പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അയോഗ്യരായവരെ പട്ടികയില്‍ നിന്നും പുറത്താക്കി.
https://www.facebook.com/Malayalivartha