ആദ്യം അറിയിച്ചത് അനിയനെ, കോടിപതിയായി മാറി... ഓണം ബബർ അടിച്ച ശരത്തിന് മുന്നിൽ ഉള്ളത് ഇനി ആ കടമ്പകൾ

ഒക്ടോബർ നാലിന് ഫലപ്രഖ്യാപനമുണ്ടായി എങ്കിലും ആരാണ് ആ ഭാഗ്യവാൻ എന്ന് അറിയാൻ വേണ്ടി കാത്തിരുന്നത് രണ്ട് നാൾ. ഒടുവിൽ മലയാളികൾക്ക് മുമ്പിലേക്ക് ആ ഭാഗ്യവാൻ എത്തി. ആലപ്പുഴക്കാരനായ ശരത്ത് എസ് നായർ ആണ് ആ വിജയ നമ്പറിന് ഉടമ. താൻ ആദ്യമായെടുത്ത ഓണം ബബർ തന്നെ വിജയനമ്പറായി എന്ന് വിശ്വസിക്കാൻ ആകില്ലെന്ന് ശരത്ത് പ്രതികരിച്ചു. തനിക്കാണ് ഓണം ബബർ ഭാഗ്യം കിട്ടിയത് എന്നറിഞ്ഞപ്പോൾ അത് തന്റെ സഹോദരനോടാണ് ആദ്യം പറഞ്ഞത് എന്നും അദ്ദേഹം പ്രതികരിച്ചു.
അതേ സമയം വളരെയേറെ സന്തോഷമുണ്ടെന്നും ആലോചിച്ച് ഉറപ്പുവരുത്തിയ ശേഷം പറയാമെന്ന് കരുതി. കുടുംബം വളരെ സന്തോഷത്തിലാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോട്ടറിത്തുക കൊണ്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നത് തീരുമാനിച്ചിട്ടില്ലെന്നും ശരത്ത് പറഞ്ഞു. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിലൂടെയാണ് ശരത്തിനെ തേടിയെത്തിയത്. 12 വർഷമായി നെട്ടൂർ നിപ്പോൺ പെയിന്റ്‌സിലെ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ശരത്ത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഒന്നാം സമ്മാനമടിച്ച ടിക്കറ്റ് തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ഹാജരാക്കി.
നെട്ടൂരിലെ ലോട്ടറി ഏജന്റ് എംടി ലതീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ പാലക്കാട്ടെ കേന്ദ്രത്തിൽ നിന്നാണ് ലതീഷ് 800 ടിക്കറ്റ് വാങ്ങി വിറ്റത്. നികുതിയും കമ്മിഷനും കിഴിച്ച് ഒന്നാം സമ്മാനമായി കിട്ടുന്നത് 15.75 കോടി രൂപയാണ്. 25 കോടിയിൽ 2.5 കോടി ഏജൻസി കമ്മിഷനാണ്. കേന്ദ്രസർക്കാരിന് 6.75 കോടി ആദായനികുതി നൽകണം. ടിക്കറ്റൊന്നിന് 56 രൂപ വച്ച് കേന്ദ്രത്തിനും കേരളത്തിനും ജി.എസ്.ടി കിട്ടും. ഇത്തവണ 75 ലക്ഷം ടിക്കറ്റാണ് വിറ്റത്. 40.32 കോടി വീതമാവും ജി.എസ്.ടി കിട്ടുക. മറ്റ് സമ്മാനങ്ങൾക്കുള്ള നികുതിയായി 15 കോടിയും കിട്ടും.
അതേ സമയം ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ് തിരുവോണം ബമ്പറിലൂടെ ഇത്തവണ ഖജനാവിലെത്തിയത്. 75 ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ മോശമായിപ്പോയ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാ ടിക്കറ്റുകളും വിറ്റുപോയി. അതായത് 375 കോടിയോളം രൂപയാണ് തിരുവോണം ബമ്പർ വിറ്റുവരവ്. എന്നാൽ ഈ തുക മൊത്തമായും സർക്കാരിന് ലഭിക്കില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുകയാകും സർക്കാരിന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച കൃത്യമായ കണക്ക് വൈകാതെ ലഭ്യമാകും. കനത്ത മഴ കാരണം സെപ്തംബർ 27 ന് നടക്കേണ്ട നറുക്കെടുപ്പ് ഇന്നത്തേക്ക് നീട്ടിയത് തിരുവോണം ബമ്പറിന് ഗുണമായി. നറുക്കെടുപ്പ് ഒരാഴ്ച നീണ്ടതോടെ ബമ്പർ ടിക്കറ്റ് മൊത്തവും വിറ്റുപോയി. നാട്ടിലെങ്ങും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു അവസാന മണിക്കൂറുകളിൽ. കൂടുതൽ സമയം കിട്ടിയത് കൊണ്ടാണ് ഇത്രയും ടിക്കറ്റുകൾ വിൽക്കാനായതെന്നാണ് വ്യാപാരികൾ പറയുന്നത്.
തിരുവോണം ബമ്പർ സമ്മാനത്തുക: 25 കോടി
ഏജൻസി കമ്മീഷൻ 10 ശതമാനം : 2.5 കോടി
സമ്മാന നികുതി 30 ശതമാനം: 6.75 കോടി
ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് : 15. 75 കോടി
നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം: 2.49 കോടി
ആരോഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ലക്ഷം
അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി
എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ(12.8 കോടി).
https://www.facebook.com/Malayalivartha