കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം..പവന്റെ വില 88,560 രൂപയായി. ഗ്രാമിനാകട്ടെ 125 രൂപ കൂടി 11,070 രൂപയുമായി..10,920 രൂപയുടെ വര്‍ധനവാണ് അഞ്ച് ആഴ്ചക്കിടെയുണ്ടായത്..

ഇങ്ങനെ കുതിച്ചുയർന്നാൽ എങ്ങനെയാണ് സ്വർണം വാങ്ങുക . എങ്കിലും മലയാളികൾ സ്വർണം വാങ്ങുന്നതിന് ഒരു കുറവുമില്ല .സ്വര്‍ണ വിലയില്‍ റെക്കോഡ് കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച 1000 രൂപയുടെവര്‍ധനവുണ്ടായതോടെ പവന്റെ വില 88,560 രൂപയായി. ഗ്രാമിനാകട്ടെ 125 രൂപ കൂടി 11,070 രൂപയുമായി. ഇതോടെ 10,920 രൂപയുടെ വര്‍ധനവാണ് അഞ്ച് ആഴ്ചക്കിടെയുണ്ടായത്. സെപ്റ്റംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു വില.
യു.എസിലെ അനിശ്ചിതത്വമാണ് സ്വര്‍ണം വീണ്ടും നേട്ടമാക്കിയത്. ഇതാദ്യമായി രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3,900 ഡോളര്‍ കടന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ കുതിപ്പിന് പിന്നില്‍.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം.സി.എക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,19,538 രൂപയായി. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധന രേഖപ്പെടുത്തി.സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്.
അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.
https://www.facebook.com/Malayalivartha