പ്രിയപ്പെട്ടവരുമായി പുണ്യ തീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസയാത്രക്കോ പോകാൻ അവസരം ലഭിക്കും... ദിവസഫലമിങ്ങനെ....

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടാനും ദഹന വ്യവസ്ഥയിൽ വ്യത്യാസം വരാനും സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ കലഹങ്ങൾ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
പ്രിയപ്പെട്ടവരുമായി പുണ്യ തീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസയാത്രക്കോ പോകാൻ അവസരം ലഭിക്കും. ഭക്ഷണ സുഖം, നിദ്രാസുഖം, സാമ്പത്തിക ഉന്നതി, രോഗശാന്തി എന്നിവ ഈ ദിവസം പ്രതീക്ഷിക്കാം. മനഃസന്തോഷം നൽകുന്ന കാര്യങ്ങൾ സംഭവിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ ലാഭകരമായി തീരുന്ന ഒരു അവസ്ഥ സംജാതമാകും. ഈ ദിവസം നിങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ സംഭവിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കുടുംബത്തിൽ ഏറ്റവും വേണ്ടപ്പെട്ടവർക്ക് വിയോഗം ഉണ്ടാകുവാൻ ഇടയുണ്ട്. ഉദര രോഗമുള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗം മൂർച്ഛിക്കാനും അതിസാരം പിടിപെടാനും സാധ്യതയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ശിരോ-നാഡീ രോഗ പീഡകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. മറ്റുള്ളവരോട് ഇടപെടുമ്പോൾ വളരെ അധികം സൂക്ഷ്മത പാലിക്കുന്നത് ക്ലേശങ്ങൾ കുറയ്ക്കാൻ സഹായിക്കും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
മനഃസുഖം, ഭക്ഷണ സുഖം, ധനനേട്ടം, എവിടെയും മാന്യത എന്നിവ അനുഭവത്തിൽ വരും. കലാകാരന്മാർക്ക് പ്രശസ്തി ലഭിക്കും. ദാമ്പത്യ ഐക്യത്തിനും പ്രേമ കാര്യങ്ങൾ പൂവണിയാനും യോഗമുള്ള ദിവസമാണിത്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
തൊഴിൽ വിജയം, ധനനേട്ടം, ബന്ധുജനസമാഗമം, മനഃസന്തോഷം എന്നിവ ഉണ്ടാകും. ബിസിനസ്സ് ചെയ്യുന്നവർക്ക് പുതിയ പ്രൊജക്റ്റുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
വ്യവഹാര പരാജയം, മനഃശക്തിക്കുറവ്, അപമാനം, ഉദരരോഗം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായ പല കാര്യങ്ങളും സംഭവിക്കാൻ ഇടയുണ്ട്. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാതെ ശ്രദ്ധിക്കുക.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
രോഗാദി ദുരിതങ്ങൾ അലട്ടുവാനും ശരീര സുഖക്കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ട്. വിലപ്പെട്ട രേഖകൾ മോഷണം പോകുവാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കുക. സ്ത്രീകൾ മൂലം മാനഹാനിയും ധനനഷ്ടവും ഉണ്ടാവാതെ ജാഗ്രത പാലിക്കുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
സ്ഥാനപ്രാപ്തി, ആരോഗ്യ വർദ്ധനവ്, ഭക്ഷണ സുഖം, ഭാഗ്യ അനുഭവങ്ങൾ, ഭാര്യ സുഖം, നല്ല സൗഹൃദങ്ങൾ എന്നിവ ലഭിക്കും. കലാകാരന്മാർക്ക് അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കാൻ സാധ്യതയുള്ള ഒരു നല്ല ദിവസമാണിത്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
സാമ്പത്തിക ക്രയ വിക്രയങ്ങളിൽ വളരെ ശ്രദ്ധയും സൂക്ഷ്മതയും ഇല്ലെങ്കിൽ ധനനഷ്ടം പ്രതീക്ഷിക്കാം. രോഗാദി ദുരിതങ്ങൾ അലട്ടുവാനും ശരീര ശോഷണത്തിനും സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ കരുതലോടെ നീങ്ങുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സമ്മാനങ്ങൾ ലഭിക്കാനും യോഗമുണ്ട്. ഭാര്യ സുഖം, തൊഴിൽ വിജയം, ധനനേട്ടം, മനഃസന്തോഷം എന്നിവ ഈ രാശിക്കാർക്ക് ലഭിക്കും.
"
https://www.facebook.com/Malayalivartha