കേരളത്തില്‍ റേഷന്‍ വിതരണം തടസപ്പെടുന്നതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

റേഷന്‍ കടകളിലെ ഇപോസ് മെഷീനിന്റെ പ്രവര്‍ത്തനം തകരാറിലായി റേഷന്‍ വിതരണം തടസപ്പെടുന്നതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉപഭോക്തൃകാര്യ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇപോസ് മെഷീനിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പൊതുവിതരണ ഉപഭോക്തൃ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റേഷന്‍ ഉപഭോക്താക്കളുടെ ഇകെ.വൈ.സി. അപ്‌ഡേഷനുമായി ബന്ധപ്പെട്ടാണ് റേഷന്‍ വിതരണത്തില്‍ സാങ്കേതിക തടസങ്ങളുണ്ടായതെന്ന് പറയുന്നു.
റേഷന്‍ വിതരണം സുഗമമാക്കുന്നതിനായി വിതരണം ചെയ്യുന്ന ദിവസങ്ങള്‍ ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ട്. റേഷന്‍ വിതരണത്തില്‍ ഉണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ഇപോസ് മെഷീനുകളുടെയും സര്‍വ്വീസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ റേഷന്‍ വിതരണത്തില്‍ ഉപയോഗിക്കുന്ന ബി.എസ്.എന്‍.എന്‍. ബാന്‍ഡ് വിഡ്ത്ത് സെക്കന്റില്‍ 20 എം.ബി. എന്നുള്ളത് 50 എം.ബി യാക്കി ഉയര്‍ത്തി.
പൊതുവിതരണ വകുപ്പിന്റെ സെര്‍വറില്‍ ഉണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം റേഷന്‍ മുടങ്ങാതിരിക്കാന്‍ എന്‍.ഐ.സിയുടെ സെര്‍വറുകള്‍ കൂടി റേഷന്‍ വിതരണത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ അഡ്വ. വി. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
https://www.facebook.com/Malayalivartha