പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് ഇറങ്ങിയ ഉടമയ്ക്ക് മുമ്പിൽ ബൈക്കുമായി മോഷ്ടാവ്: പിന്നാലെ സംഭവിച്ചത്...

ബൈക്ക് കളവുപോയി... പരാതി കൊടുത്ത് മടങ്ങുമ്പോൾ തന്നെ, ആ ബൈക്കുമായി മോഷ്ടാവ് മുന്നിൽ എത്തി! പാലക്കാട് ജില്ലയിൽ നടന്ന അത്യന്തം വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ ചര്‍ച്ചയാകുന്നത്. പാലക്കാട് കമ്പ വള്ളിക്കോട് സ്വദേശി രാധാകൃഷ്ണൻ പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയിലേക്ക് ചികിത്സക്കായി ബൈക്കിൽ എത്തുകയായിരുന്നു. ചികിത്സക്കായി ആശുപത്രിക്കുള്ളിൽ പോയ രാധാകൃഷ്ണൻ പുറത്തേക്ക് തിരിച്ചുവന്നപ്പോൾ ബൈക്ക് അവിടെ ഇല്ലായിരുന്നു. ചുറ്റും അന്വേഷിച്ചെങ്കിലും ബൈക്ക് കാണാനായില്ല. തുടർന്ന് ബൈക്ക് മോഷണം പോയെന്ന് ഉറപ്പിച്ച് രാധാകൃഷ്ണൻ പുതുപ്പരിയാരം പോലീസ് സ്റ്റേഷനിൽ എത്തി. മോഷണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി നൽകി.
പോലീസ് പ്രാഥമിക അന്വേഷണം ആരംഭിക്കുമ്പോഴേക്കും, രാധാകൃഷ്ണൻ സ്റ്റേഷനിൽ നിന്ന് മടങ്ങുകയായിരുന്നു. പരാതി കൊടുത്ത് എസ്റ്റേറ്റ് ജംഗ്ഷനിൽ രാധാകൃഷ്ണൻ എത്തുമ്പോഴേക്കും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി അദ്ദേഹത്തിന്റെ മകൾ സ്കൂട്ടറിൽ എത്തി.
മകളുടെ സ്കൂട്ടറിൽ കയറാനായി നടക്കുമ്പോൾ കളവുപോയ സ്വന്തം ബൈക്ക് ഒരാൾ ഓടിച്ച് തൊട്ടുമുന്നിൽ. പിന്നെ നടന്നത് അമ്പരപ്പിക്കുന്ന സംഭവങ്ങൾ. മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനെ പോലീസെത്തി കൊണ്ടുപോയി.
https://www.facebook.com/Malayalivartha