മലപ്പുറം സ്വദേശിനി ആറുവയസുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം...ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി..എല്ലാവരും ജാഗ്രത പാലിക്കുക...

വീണ്ടും കേരളത്തെ ഭയപ്പെടുത്തി അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം സ്വദേശിനി ആറുവയസുകാരിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. കോഴിക്കോട് തലക്കളത്തൂര്‍ സ്വദേശിയായ പെണ്‍കുട്ടിയും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുണ്ട്.നിലവില്‍ 79 വയസ്സുള്ള കോഴിക്കോട് സ്വദേശിയായ ഒരാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു 43 കാരൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും കടയ്ക്കൽ ക്ഷേത്ര കുളത്തിലെ വെള്ളത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി ജെ.ചിഞ്ചു റാണി. കലക്ടർ എൻ.ദേവീദാസ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഇന്നലെ വൈകിട്ട് കടയ്ക്കൽ ക്ഷേത്രക്കുളത്തിന്റെ കവാടത്തിൽ എത്തിയ കലക്ടർ മന്ത്രി എന്നിവരോട് നാട്ടുകാരും ജനപ്രതിനിധികളും കാര്യങ്ങൾ വിശദീകരിച്ചു.എല്ലാവരും ജാഗ്രത പാലിക്കുക.
https://www.facebook.com/Malayalivartha