അയ്യപ്പന്റെ മുതല് കട്ടവന്മാർ കമ്മ്യൂണിസ്റ്റുകാർ, കൈയ്യിട്ട് വാരിയതിന്റെ കണക്ക്; ദേവസ്വം ബോർഡിന് മുന്നിലേക്ക് ഇരച്ചെത്തിയവർ

ശബരിമലയിൽ ഏറെ ദിവ്യമായി നോക്കിക്കാണുന്ന സകലതും വ്യാജമാണോ എന്നൊരു സംശത്തിലാണ് ഇന്ന് അയ്യപ്പവിശ്വാസികളിൽ ഒട്ടു മിക്ക പേരും. ശബരിമല സ്വർണ മോഷണ വിവാദം തന്നെയാണ് അതിനു കാരണം. ഓരോ മണിക്കൂറിലും കാണാതായ വസ്തുക്കളുടെ എണ്ണവും മൂല്യവും വർദ്ധിക്കുന്നു എന്നുള്ളതാണ് . അതിനാൽ തന്നെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്ന് തിരുവനന്തപുരം ദേവസ്വം ബോർഡിന് മുൻപിലേക്ക് ഇരച്ചെത്തിയ ഹിന്ദുഐക്യവേദി പ്രവർത്തകരുടെ പ്രതിഷേധമെല്ലാം അതിന്റെ തെളിവാണ്.
മോഷണം നടന്നിരിക്കുന്നത് ദേവസ്വം ബോർഡിൽ പ്രവർത്തിച്ചിരുന്ന ചില കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ അറിവോടെയാണ് എന്നും അയ്യപ്പനെ പോലും പറ്റിച്ച് പൊന്ന് കട്ടവരെ നിയമത്തിന് കൊണ്ടുവരും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. അതേ സമയം വിവദത്തിന് ആക്കം കൂടുന്നതിനിടെ ശബരിമല ശ്രീകോവിലിലിനു മുന്നിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ നടപടിയുമായി ദേവസ്വം ബോര്‍ഡ് രംഗത്ത് എത്തിയിരുന്നു. ചെമ്പുപാളികളെന്ന് റജിസ്റ്ററിലെഴുതിയാണ് ഇവ സ്വര്‍ണം പൂശാനായി കൈമാറിയത് .
2019ല്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത് മുരാരി ബാബുവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വംബോര്‍ഡ് ഇപ്പോള്‍ നടപടിയിലേക്ക് കടന്നത് . രേഖകളിലെവിടെയും സ്വര്‍ണം എന്നില്ലായിരുന്നതിനാല്‍ ചെമ്പുപാളിയെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയെന്നായിരുന്നു മുരാരി ബാബുവിന്‍റെ വിചിത്രവാദം . 2019ല്‍ പുതിയ വാതില്‍ വച്ചപ്പോള്‍ ദ്വാരപാലകശില്‍പങ്ങളുടെ നിറം മങ്ങി ചെമ്പ് തെളിഞ്ഞിരുന്നു. അതുകൊണ്ടാണ് സ്വര്‍ണം പൂശാന്‍ നിര്‍ദേശം മുന്നോട്ടു വച്ച് ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയത്.
അടിസ്ഥാനലോഹത്തിന്‍റെ പേരാണ് രേഖപ്പെടുത്തിയത്. ഇത്തവണയും സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിടാമെന്ന് സ്മാര്‍ട് ക്രിയേഷന്‍സ് നിര്‍ദേശിച്ചതനുസരിച്ചാണ് അങ്ങനെ ചെയ്യാമെന്ന് താന്‍ വീണ്ടും റിപ്പോര്‍ട്ട് നല്‍കിയതെന്നും മുരാരി ബാബു ന്യായീകരിക്കുന്നു. നിലവില്‍ ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണറാണ് മുരാരി ബാബു.
അതേസമയം, ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വര്‍ണപ്പാളിയില്‍ നിന്ന് ഒരു കിലോയിലേറെ സ്വര്‍ണം നഷ്ടമായെന്ന് ദേവസ്വം വിജിലന്‍സ് ഉറപ്പിച്ചിട്ടുണ്ട്. ഇത് ഉണ്ണികൃഷ്ണന്‍ പോറ്റി കൈക്കലാക്കുകയോ മറിച്ചുവില്‍ക്കുകയോ ചെയ്തെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. അതുകൊണ്ട് സ്വര്‍ണക്കവര്‍ച്ചയെന്ന പേരില്‍ കേസെടുത്തുകൊണ്ട് അന്വേഷണം തുടങ്ങാനാണ് എ.ഡി.ജി.പി H.വെങ്കിടേഷിന്‍റെ നേതൃത്വത്തിലെ പ്രത്യേകസംഘത്തിന്‍റെ തീരുമാനം.
https://www.facebook.com/Malayalivartha