കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി ബിജെപി. സിബിഐ അന്വേഷണ ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. ബിജെപി നേതാവ് ഉമാ ആനന്ദനാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കരൂര്‍ ദുരന്തം അന്വേഷിക്കാന്‍ ഹൈക്കോടതി നേരത്തെ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ടിവികെയുടെയും ബിജെപിയുടെയും ആവശ്യം നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ മധുരെ ബെഞ്ച് ആണ് തള്ളിയത്.
https://www.facebook.com/Malayalivartha