കരസേനയുടെ ആദരവ് സ്വീകരിച്ച് മോഹന്‍ലാല്‍

സെന്യം മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതിനുള്ള ആദരം നല്‍കി.ഡല്‍ഹിയിലെത്തി കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി താരം. കൂടിക്കാഴ്ചയില്‍ െടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രചാരണത്തിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. സൈന്യത്തിലേക്ക് കൂടുതല്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനായുള്ള പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കാളിയാകുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. സൈനിക മേധാവി ഉപേന്ദ്ര ദ്വിവേദിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലപ്പെട്ട നിമിഷമായിട്ടാണ് താരം വിശേഷിപ്പിച്ചത്.
'പതിനാറ് വര്‍ഷമായി ഞാന്‍ ആര്‍മിയിലുണ്ട്. ടെറിട്ടോറിയല്‍ ആര്‍മിയെ എങ്ങനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാം, നമ്മുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. സൈന്യത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ സാധാരണക്കാരെ ഇതിലേക്ക് കൊണ്ടുവരാനുമുള്ള നിരവധി ആശയങ്ങള്‍ ഞങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തില്‍ ടെറിട്ടോറിയല്‍ ആര്‍മിയെക്കുറിച്ച് ഇപ്പോഴും അത്ര അറിവില്ലാത്ത സാഹചര്യത്തില്‍ ഇത് പ്രധാനമാണ്. രാജ്യസ്‌നേഹം കൂടുതല്‍ വളര്‍ത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്,' കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
https://www.facebook.com/Malayalivartha