ഷാഫിയുടെ കാലനെ പൊക്കി..! സ്കെച്ചിട്ട് രാഹുൽ ഒരുത്തനെയും വെറുതെ വിടില്ല S P പച്ചയ്ക്ക് പറയുന്നു

ഷാഫി പറമ്പിലിനു നേരെയുണ്ടായ പൊലീസ് മർദനത്തിൽ കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചതോടെ, പൊലീസ് കടുത്ത സമ്മർദത്തിൽ. സംഭവമുണ്ടായതു റൂറൽ പൊലീസ് പരിധിയിലാണെങ്കിലും ജില്ലയിലാകെ യുഡിഎഫ് പ്രവർത്തകരുടെ രോഷം പടർന്നിട്ടുണ്ട്. പൊലീസിനെതിരെയാണ് രോഷം ഉയരുന്നത്. മർദനമേറ്റത് എംപിക്ക് ആയതിനാൽ, പ്രിവിലിജ് കമ്മിറ്റിക്കു മുന്നിൽ വിഷയം എത്തിക്കുമെന്നും പൊലീസുകാർ ഡൽഹിയിൽ പോകേണ്ടി വരുമെന്നും എം.കെ.രാഘവൻ എംപി പ്രഖ്യാപിച്ചുകഴിഞ്ഞു. 6 മാസം കഴിഞ്ഞാൽ റൂറൽ എസ്പി കെ.ഇ.ബൈജുവും ഞങ്ങളും തമ്മിലൊന്നു കാണേണ്ടി വരുമെന്നാണ് കെ.സി.വേണുഗോപാൽ എംപി പ്രതിഷേധ സംഗമത്തിൽ പറഞ്ഞത്.
2 ഡിവൈഎസ്പിമാരെയും പേരെടുത്തു പറഞ്ഞാണ് നേതാക്കൾ വിമർശിച്ചത്. ഐജി ഓഫിസ് മാർച്ചിലും പേരാമ്പ്രയിലെ പ്രതിഷേധ സംഗമത്തിലും പ്രവർത്തകർ പതിവില്ലാത്ത വിധം രൂക്ഷമായാണു പൊലീസിനെതിരെ തിരിഞ്ഞത്. പേരാമ്പ്രയിൽ കൂവി വിളിച്ച് പൊലീസുകാരെ ജനം തള്ളിമാറ്റി. 2 ഡിവൈഎസ്പിമാർ അടക്കം 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ വടകര എസ്പിയുടെ വീടിനു മുന്നിൽ യുഡിഎഫ് ഉപരോധ സമരം നടത്തുമെന്നു ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഇന്നലെ ഉച്ചയ്ക്കു പറഞ്ഞതും നിലപാടു കടുപ്പിക്കുന്നതിന്റെ സൂചനയായി. ഷാഫിയെ മർദിച്ചയാളെന്ന പേരിൽ ഒരു പൊലീസുകാരന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇതിനു പുറമെ, നേതാക്കളും പ്രവർത്തകരും ഒരു പോലെ പേരെടുത്തു വിമർശിക്കുന്നതു പൊലീസുകാരെ സമ്മർദത്തിലാഴ്ത്തുന്നുണ്ട്. പ്രിവിലിജ് കമ്മിറ്റിയുടെ ഇടപെടലുണ്ടാകുമെന്നതും പൊലീസിന് തലവേദനയായിട്ടുണ്ട്. ഒടുവിൽ, റൂറൽ എസ്പിയും പൊലീസുകാരെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ലാത്തിച്ചാർജ് നടന്നിട്ടില്ലെന്നു പറഞ്ഞതിലൂടെ സംഭവത്തിൽനിന്നു കൈകഴുകിയ എസ്പി, പൊലീസിനകത്തെ ചിലർ മനഃപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവും ഉയർത്തിയിട്ടുണ്ട്. ഇതോടെ, പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ തന്നെ കൈവിട്ട സ്ഥിതിയാണ്.
സ്വീകരണം ഏറ്റുവാങ്ങി വിശ്വാസ സംരക്ഷണ യാത്ര
കോഴിക്കോട്∙ കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ജില്ലയിലെ ആദ്യ സ്വീകരണം താമരശ്ശേരിയിൽ 15ന് 3 മണിക്ക്. കെ.മുരളീധരൻ നയിക്കുന്ന ജാഥയ്ക്ക് 4.30നു കൊയിലാണ്ടിയിലും 5.30നു മുതലക്കുളത്തും സ്വീകരണമുണ്ടാകും. മുതലക്കുളത്തു മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha