തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു അന്തരിച്ചു...

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആൽവാർപ്പേട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ നൂറോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. രജനീകാന്തിന്റെ മാത്രം 27 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
എവിഎം സ്റ്റുഡിയോ നിർമിച്ച ഒട്ടേറെ ഹിറ്റ് സിനിമകൾക്കുപിന്നിൽ പ്രവർത്തിച്ചു. മുരട്ടുകാളൈ, പായുംപുലി, സകലകലാവല്ലഭൻ, തൂങ്കാതെ തമ്പി തൂങ്കാതെ, പോക്കിരിരാജ, പ്രിയ തുടങ്ങിയവ അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച തമിഴ് ചിത്രങ്ങളിൽ ചിലതാണ്. 2001-ൽ പ്രഭു അഭിനയിച്ച ‘താലികാത്ത കാളി അമ്മൻ’ ആയിരുന്നു അവസാനമായി ഛായാഗ്രഹണം നിർവഹിച്ച ചിത്രം. ഭാര്യ നേരത്തേ മരിച്ചു. രണ്ട് മക്കളുണ്ട്.
"
https://www.facebook.com/Malayalivartha