ഷാഫിയെ തല്ലിയത് എന്തിന്? പിന്നിൽ സി.എം.ഒ ? ഗൂഢാലോചന വ്യക്തം..

യു.ഡി.എഫ്. പ്രതിഷേധ പ്രകടനത്തിനിടെയാണ് എം.പിക്കെതിരെ അതിക്രമം ഉണ്ടായത്. എം.പിയെ പിന്നില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു എന്നാണ് ആരോപണം. ഈ ആക്രമണത്തില്‍ ഷാഫി പറമ്പിലിന്റെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കി.
2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നോട്ടീസ്. "വിവേക് കിരൺ സൺ ഓഫ് പിണറായി വിജയൻ ക്ലീഫ് ഹൗസ്, തിരുവനന്തപുരം" എന്ന മുഖ്യമന്ത്രിയുടെ വസതിയുടെ മേൽവിലാസത്തിലാണ് സമൻസ് അയച്ചത്. സമൻസ് ലഭിച്ചിട്ടും വിവേക് കിരൺ ഹാജരായിട്ടില്ല. സാധാരണഗതിയിൽ ഇ.ഡി. വീണ്ടും സമൻസ് അയച്ച് തുടർനടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും, ഈ കേസിൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവയടക്കം ഹാജരാകുമ്പോൾ സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും സമൻസിനൊപ്പമുണ്ട്.
വിവേക് കിരണിന് സമൻസ് അയച്ച അന്നേ ദിവസം തന്നെ ഇതേ കേസിൽ ഹാജരായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യലിനൊടുവിൽ ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
രണ്ടു വർഷത്തിലേറെയായി രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ രേഖകൾ മലയാള മനോരമയാണ് പുറത്തുവിട്ടത്. ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനായി വിളിച്ച വിവേക് കിരണിനെ പിന്നീട് എന്തുകൊണ്ട് ഈ കേസിൽ നിന്ന് ഒഴിവാക്കി, തുടർനടപടികൾ എന്തുകൊണ്ട് ഉണ്ടായില്ല എന്നതിനെക്കുറിച്ച് ആശയ വ്യക്തത വന്നിട്ടില്ല. നിലവിൽ കേസിൻ്റെ വിചാരണ നടപടികൾ എറണാകുളത്തെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ പുരോഗമിക്കുകയാണ്.
2018 ലെ പ്രളയബാധിതർക്കായി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവിൽ കോടികളുടെ കൈക്കൂലി ഇടപാടു നടന്നെന്ന കേസാണ് ഇ.ഡി അന്വേഷിച്ചത്. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ്, യുഎഇ കോൺസുലേറ്റ് മുഖേന സംസ്ഥാന സർക്കാരിനു പണം കൈമാറിയിരുന്നു. പദ്ധതിയുടെ നിർമാണക്കരാർ ലഭ്യമാക്കിയതിനുള്ള കൈക്കൂലിയായി യൂണിടാക് ബിൽഡേഴ്സ് മാനേജിങ് പാർട്നർ സന്തോഷ് ഈപ്പൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും എം.ശിവശങ്കറിനുമായി 4.40 കോടി രൂപ നൽകിയെന്ന് ഇ.ഡി കണ്ടെത്തി.
ശിവശങ്കർ, സന്തോഷ് ഈപ്പൻ എന്നിവർക്കു പുറമേ സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ തുടങ്ങിയവർക്കും ക്രമക്കേടിൽ പങ്കുള്ളതായി ഇ.ഡി കണ്ടെത്തി. നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിനൊപ്പമാണ് ലൈഫ് മിഷനിലെ ക്രമക്കേടും ഇ.ഡി അന്വേഷിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണു കേസ്.
എന്നാല്‍ ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇ.ഡി. നിലവില്‍ സമര്‍പ്പിച്ചത് പ്രാഥമിക കുറ്റപത്രം മാത്രമാണെന്നും കൈക്കൂലി പണത്തിന്റെ ഉറവിടത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇ.ഡി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകന് ഒരു തവണ സമന്‍സ് അയച്ചിരുന്നെന്നും ഇ.ഡി. അധികൃതര്‍ വ്യക്തമാക്കി. കേസിൽ ഈജിപ്ഷ്യൻ പൗരനും പ്രതിയാണ്. ഇയാളെ കണ്ടെത്താനാകാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും വിചാരണ വൈകുകയാണ്.
ശിവശങ്കർ ലൈഫ് മിഷനിൽ അനധികൃത സമ്പത്തുണ്ടാക്കിയെന്ന കണക്കുകൂട്ടലിലാണ് ഇ.ഡി. ശിവശങ്കറെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയത്. ഇതിലാണ് വിവേകും ചോദ്യം ചെയ്യലിന് വിധേയമാകേണ്ടിയിരുന്നത് .
ലൈഫ്മിഷൻ കേസിൽ നിന്നും കോടികളാണ് ശിവശങ്കറിന് ലഭിച്ചതെന്നാണ് ഇ.ഡി.
മനസിലാക്കിയത്. അഴിമതിയുമായി ബന്ധപ്പെട്ട് നിരവധിയാളുകളിൽ നിന്നും ഇ.ഡി.
മൊഴി ശേഖരിച്ചിരുന്നു. ഇതിൽ നിന്നെല്ലാം ശിവശങ്കർ അനധികൃത സമ്പാദ്യമുണ്ടാക്കിയെന്ന് ഇ.ഡി. മനസിലാക്കിയിരുന്നു. എന്നാൽ അനധികൃത സമ്പാദ്യം ശിവശങ്കർ സ്വന്തമായി ഉണ്ടാക്കിയതാണോ? ഇതിലാണ് കേന്ദ്ര ഏജൻസികൾക്ക് സംശയം. ഇതിലെ സത്യം ശിവശങ്കർ പറഞ്ഞാൽ മുഖ്യമന്ത്രി അകത്താകും. മുഖ്യമന്ത്രിയുടെ മകന് എതിരെയും ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു.
ലൈഫ്മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിക്ക് കുരുക്ക് മുറുക്കിയാണ് ശിവശങ്കറിനെതിരെ സ്വപ്ന ഇ ഡി ക്ക് മൊഴി കൊടുത്തത്. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കർ കൈപ്പറ്റിയ കോഴ മുഖ്യമന്ത്രിക്ക് വേണ്ടിയുള്ളതാണെന്ന് സ്വപ്ന സിബിഐക്ക് മൊഴി കൊടുത്തെന്നാണ് മനസിലാക്കുന്നത്. എന്നാൽ മുഖ്യമന്ത്രിയെ കോഴയുമായി ഘടിപ്പിക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനർത്ഥം കിട്ടിയ പണമെല്ലാം ശിവശങ്കറിൻെറത് എന്നാണ്. ഇല്ലെങ്കിൽ തെളിവ് ശിവശങ്കർ നൽകണം.
സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽപ്പെടുത്തി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം പണിതതിൽ അഞ്ചുകോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ, യുഎഇ കോൺസുലേറ്റിലെ പ്രമുഖർ എന്നിവർക്കെല്ലാം അഴിമതിയിൽ പങ്കുണ്ടെന്നാണ് ഇ ഡി കണക്കുകൂട്ടുന്നത്. ഇടപാടിന് ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നാണ് എഫ് ഐ ആറിൽ ഉളളത്.
ഇത്രയും കാലം ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിൻ്റെ പേര് മാത്രമാണ് പറഞ്ഞു കേട്ടിരുന്നത്. ശിവശങ്കറിൻ്റെ സ്വത്തുവിവരങ്ങൾ രഹസ്യമായി പരിശോധിച്ച സിബിഐക്ക് അസ്വാഭാവികമായ വരുമാനത്തിൻ്റെ വിവരങ്ങൾ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം സമ്പാദിച്ചതായി പറയപ്പെടുന്ന കോടികൾ എവിടെയാണെന്ന് മുക്കിയതെന്ന് സി ബി ഐ അന്വേഷിച്ച് തുടങ്ങിയത്. ഇത്തരം ഒരു അന്വേഷണത്തിന് ഒടുവിലാണ് ശിവശങ്കർ കൈപ്പറ്റിയതായി പറയപ്പെടുന്ന പണം എത്തേണ്ട സ്ഥലങ്ങളിൽ എത്തിയെന്ന് സിബിഐക്ക് സംശയം തോന്നിയത്. കേരളത്തിനകത്തും പുറത്തും സിബി ഐ വിശദമായ പരിശോധന ഇക്കാര്യത്തിൽ നടത്തിയെന്നു തന്നെയാണ് മനസിലാക്കുന്നത്. ഇതിലാണ് കൂടുതൽ വ്യക്തത വരേണ്ടത്.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വാങ്ങിയ കമ്മിഷൻ മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നാണ് സ്വപ്ന പറയുന്നത്. കോടിക്കണക്കിന് രൂപയാണ് സ്വപ്നയിൽ നിന്നും ശിവശങ്കർ വാങ്ങിയത്. ഇതെല്ലാം ശിവശങ്കറിന് വേണ്ടിയാണെന്ന് സ്വപ്ന കരുതുന്നില്ല. സർക്കാരിൽ ചിലർക്ക് വേണ്ടിയാണെന്ന് പറഞ്ഞു കൊണ്ടാണ് ശിവശങ്കർ പണം വാങ്ങിയതെന്നാണ് സ്വപ്ന പറഞ്ഞുവെന്നാണ് വിവരം. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. സർക്കാരിൽ ആർക്കു വേണ്ടിയാണെന്ന് സ്വപ്ന ചോദിച്ചിട്ടില്ല. ചോദിച്ചാൽ പറയുകയുമില്ല.
സ്വർണ്ണക്കടത്ത് കേസിലെ പിന്നാലെ ലൈഫ് മിഷൻ കോഴക്കേസിലും സ്വപ്ന സുരേഷിനെയും സുഹൃത്തുക്കളെയും പ്രതിയാകളാക്കിയിരുന്നു.. കമ്മീഷൻ തുക നൽകിയെന്ന വെളിപ്പെടുത്തലിന് പശ്ചാത്തലത്തിലായിരുന്നു ഇത്. സ്വപ്നയെ സിബിഐ ജയിലിൽ ചോദ്യം ചെയ്തിരുന്നു.. സ്വപ്ന നിർദ്ദേശിച്ച സന്ദീപിന്റെ കമ്പനി അക്കൗണ്ടിലേക്ക് പണം അയച്ചതായി സന്തോഷ് ഈപ്പനും സിബിഐക്ക് മൊഴിനൽകിയിട്ടുണ്ട്. ഇത് ശിവശങ്കറിനുള്ള പണമാണെന്നാണ് സ്വപ്ന പറയുന്നത്.
പദ്ധതിയിൽ കമ്മീഷൻ തുക ലഭിച്ചതായി സ്വപ്നയും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. ലോക്കറിൽനിന്ന് കണ്ടെത്തിയ പണം ഇതാകാനാണ് സാധ്യതയെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. നാലര കോടിയോളം രൂപയാണ് കമ്മീഷൻ ഇനത്തിൽ യൂണിടാക് നല്കിയിട്ടുള്ളത്. ഇതിൽ കോൺസുലറ്റിലെ ജീവനക്കാരൻ ഖലീദിനു നൽകിയ തുക വിദേശ കറൻസിയായിട്ടാണ്. മൂന്നു കോടിയിലധികം തുക ഇങ്ങനെ കൈമാറിയിട്ടുണ്ട്.
സന്ദീപിന്റെ കമ്പനിയായ ഐസൊമോങ്കിന്റെ അക്കൗണ്ടിലേയ്ക്ക് ഒരു കോടി രൂപ അയക്കാനായിരുന്നു സ്വപ്നയുടെ നിർദ്ദേശം. എന്നാൽ ആദ്യ ഗഡുവായി 70 ലക്ഷം രൂപയെ നൽകാൻ കഴിഞ്ഞുള്ളു എന്നാണ് സന്തോഷ് ഈപ്പൻ സിബിഐയോട് പറഞ്ഞിരിക്കുന്നത്. സ്വപ്നയുടെ ലോക്കറിൽ കണ്ടെത്തിയ തുക കോൺസൽ ജീവനക്കാരനിൽ നിന്നും കിട്ടിയ വിഹിതമാണെന്ന് ഉറപ്പിക്കുമ്പോഴും അത് മാറ്റാർക്കെങ്കിലും കൈമാറാനാണോ എന്ന സാധ്യതയും തള്ളിക്കളയുന്നില്ല. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ലൈഫ് മിഷനിലെ കൂടുതൽ ഉദ്യോഗസ്ഥരെ ഇ.ഡി. ചോദ്യം ചെയ്യും.
കോഴ വാങ്ങിയ പ്രമാണിയുടെ പേരു പറഞ്ഞാൽ ശിവശങ്കറിന് ഊരാവുന്നതേയുള്ളു. എന്നാൽ ശിവശങ്കർ അതിന് തയ്യാറായില്ല. ഇപ്പോൾ ശിവശങ്കർ പറയുന്നത് ആരും കേൾക്കണമെന്നുമില്ല. അതായത് ശിവശങ്കർ അകത്തു കിടന്നു. യഥാർത്ഥ പ്രതികൾ പുറത്ത് വിരാജിക്കും. അങ്ങനെ ലൈഫ് മിഷൻ കേസ് ശിവശങ്കറിൽ ഒതുങ്ങും. അങ്ങനെയാണ് വിവേക് കൃഷ്ണൻ രക്ഷപ്പെട്ടത്. ഇപ്പോൾ വിവേക് ചിത്രത്തിൽ എത്തിയത് ശിവശങ്കറിന്റെ ശാപം കൊണ്ടാവണം.
വിവേകിനെ രക്ഷിക്കണം എന്നതുമാത്രമാണ് സി പി എമ്മുകാരായ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. അവർക്ക് വാർത്തകളിൽ നിന്നും വിവേകിനെ രക്ഷിക്കണം. ശബരിമല സ്വർണ മോഷണത്തെ തുടർന്നാണ് മകനും അപകടത്തിലായത് . മകൾ ബുദ്ധിമുട്ടിലായതുപോലെ മകനും ബുദ്ധിമുട്ടിയത് മുഖ്യമന്ത്രിക്ക് സഹിച്ചില്ല. മുഖ്യമന്ത്രിയുടെ വേദന മനസിലാക്കിയാണ് ഉയർന്ന ഉദ്യോഗസ്ഥർ വാർത്തകളുടെ ദിശാമാറ്റത്തിന് സ്വയം സന്നദ്ധരായി എത്തിയത്.
https://www.facebook.com/Malayalivartha