കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു മരിച്ച ബിന്ദുവിന്റെ മകൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു.... മന്ത്രി വി എൻ വാസവൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നു മരിച്ച ബിന്ദുവിന്റെ മകൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചു. തിരുനക്കരയിലെ ഓഫീസിലെത്തിയാണ് നവനീത് ജോലിക്ക് കയറിയത്. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ദേവസ്വം ബോർഡിന്റെ വൈക്കം എക്‌സിക്യൂട്ടീവ് എൻജിയർ ഓഫീസിൽ ഓവർസിയർ ആയാണ് നവനീതിന് ജോലി നൽകിയിട്ടുള്ളത്.
ബിന്ദുവിന്റെ കുടുംബത്തിനൊപ്പം നിൽക്കുമെന്ന് സർക്കാർ നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നതാണെന്ന് മന്ത്രി വാസവൻ പറഞ്ഞു.
മകളുടെ ചികിത്സയാണ് കുടുംബം പ്രധാനമായും ആവശ്യപ്പെട്ടത്. സർക്കാർ പൂർണ ചെലവും വഹിച്ച് ചികിത്സ സമയബന്ധിതമായി നടത്തി, കുട്ടിയെ സുരക്ഷിതയായി വീട്ടിലെത്തിക്കുകയായിരുന്നു. സിവിൽ എഞ്ചിനീയറിങ്ങ് പാസായ നവനീതിന് ജോലി വേണമെന്ന ആവശ്യവും കുടുംബം മുന്നോട്ടുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡിനോട് ഇക്കാര്യം സർക്കാർ ശുപാർശ ചെയ്യുകയായിരുന്നു.
വീടിന് സമീപത്തുള്ള വൈക്കം ഓഫീസിലാണ് നവനീതിന് പോസ്റ്റിങ്ങ് നൽകിയിട്ടുള്ളതെന്നും, രണ്ടു വർഷം പ്രബോഷന് ശേഷമാകും പ്രമോഷൻ അടക്കമുള്ള കാര്യങ്ങൾ ലഭിക്കുകയെന്നും മന്ത്രി വാസവൻ പറഞ്ഞു.
ബിന്ദുവിന്റെ കുടുംബം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തു നൽകിയതായും, തുടർന്നും സർക്കാർ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും വാസവൻ കൂട്ടിച്ചേർക്കുകയും ചെയ്തു.
ഞങ്ങളെ ചേർത്തു പിടിച്ച മന്ത്രി വി എൻ വാസവൻ, നേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങി എല്ലാവർക്കും നന്ദി പറയുന്നുവെന്ന് നവനീത് .
"
https://www.facebook.com/Malayalivartha