ബാരിക്കേഡ് പറിച്ചടിച്ച് യുവ മോർച്ച സെക്രട്ടറിയേറ്റ് വളഞ്ഞ് അടി പൊലീസിനെ തൂക്കിയെറിഞ്ഞു.. ദേ അയ്യപ്പൻ നേരിട്ടിറങ്ങി

പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും മുദ്രവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്ത് തുടരുകയാണ്. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആംബുലന്‍സിൽ ആശുപത്രിയിലേക്ക് മാറ്റി. ശരണം വിളിച്ചും പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തി. ഇതോടെ കമ്പുകള്‍ കൊണ്ട് പ്രവര്‍ത്തകര്‍ പൊലീസിനെയും ആക്രമിച്ചു. പ്രതിഷേധ മാര്‍ച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു.അമ്പലക്കൊള്ളയിൽ ഉളുപ്പുണ്ടെങ്കിൽ ദേവസ്വം മന്ത്രി വിഎൻ വാസവൻ രാജി വെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വേറെ സമുദായത്തിൽ ആണെങ്കിൽ പിണറായി ഇപ്പോൾ തന്നെ പോയി കാല് പിടിച്ചു മാപ്പ് പറഞ്ഞേനെയെന്നും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും മുനമ്പത്തിൽ ക്രെഡിറ്റ് എടുക്കാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha