ട്രെയിനിന് മുന്നില്‍ ചാടി മൂന്നംഗ കുടുംബം ജീവനൊടുക്കി

കുടുംബ വഴക്കിനെത്തുടര്‍ന്ന് ദമ്പതികള്‍ ഒന്നരവയസുള്ള കുഞ്ഞുമായി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ആന്ധ്രാപ്രദേശിലെ കടപ്പ റെയില്‍വേ സ്‌റ്റേഷന് സമീപം ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കടപ്പ സ്വദേശികളായ ശ്രീരാമുലു (35), ഭാര്യ സിരിഷ (30), ഒന്നരവയസുള്ള മകന്‍ റിത്വിക് എന്നിവരാണ് മരിച്ചത്. കുടുംബവഴക്കിനെത്തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. ദമ്പതികളും മകനും വഴക്കിന് പിന്നാലെ വീടുവിട്ട് പോയതിനെത്തുടര്‍ന്ന് ശ്രീരാമുലുവിന്റെ മുത്തശ്ശി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു.
ഞായറാഴ്ച വൈകുന്നേരം ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടിരുന്നു. തര്‍ക്കം നീണ്ടതോടെ മുത്തശ്ശിയും ഇടപെട്ടു. സംഘര്‍ഷം കൂടിയതോടെ ദമ്പതികള്‍ കുഞ്ഞിനെയുമെടുത്ത് പുറത്തേയ്ക്ക് പോവുകയുമായിരുന്നു. പിന്നാലെയാണ് വൃദ്ധ കുഴഞ്ഞുവീണ് മരിച്ചത്. കടപ്പ റെയില്‍വേ സ്‌റ്റേഷനി പാളത്തിലാണ് ദമ്പതികളെയും കുഞ്ഞിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുവഴി വന്ന ചരക്ക് ട്രെയിന്‍ ഇടിച്ചാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. പൊലീസ് നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
https://www.facebook.com/Malayalivartha