എയ്ഡഡ് സ്‌കൂള്‍ ഭിന്നശേഷി സംവരണ് വിധി മറ്റുള്ളവര്‍ക്ക് ബാധകമാകമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണനിയമനത്തില്‍ എന്‍എസ്എസിന് അനുകൂലമായി നല്‍കിയ വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്നും അതിനായി സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
സുപ്രീംകോടതിയെ സര്‍ക്കാര്‍ നിലപാട് അറിയിക്കും. കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് വ്യാഴാഴ്ചയാണ്. തീരുമാനത്തെ സ്വാഗതം ചെയ്ത് സിറോ മലബാര്‍ സഭ. നിയമനം കാത്തുകഴിയുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമാണ്. സര്‍ക്കാരിന്റേത് തുറന്ന സമീപനമെന്ന് പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് സുപ്രധാനമായ ഈ തീരുമാനം. 'എന്‍ എസ് എസ് മാനേജ്‌മെന്റിന് ലഭിച്ചത് പോലുള്ള ആനുകൂല്യം മറ്റു മാനേജ്‌മെന്റുകള്‍ക്കും ലഭിക്കുക എന്നുള്ളതാണ് ഗവണ്‍മെന്റിന്റെ നിലപാട്' എന്ന് മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
എന്‍എസ്എസ് മാനേജ്‌മെന്റിന് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച നിയമന ഇളവുകള്‍ മറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ബാധകമല്ലെന്നായിരുന്നു സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. എന്നാല്‍, ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത്. ഈ വിഷയത്തില്‍ ഈ മാസം 16ന് കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ പുതിയ നിലപാട് സുപ്രീം കോടതിയെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മാനേജ്‌മെന്റുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു.
https://www.facebook.com/Malayalivartha