കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം ഫ്ളൂയിഡ് മഡ് ചെളി അടിയൽ; തീരവാസികളിൽ ആശങ്ക...

കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം ബുധനാഴ്ച രാത്രി കടലിലുണ്ടായത് ഫ്ളൂയിഡ് മഡ് എന്ന ചെളി അടിയൽ പ്രതിഭാസം. ഇതുമൂലം തിരമാലകൾ വരാതെ 200 മീറ്ററോളം കടൽ ഉള്ളിലേക്ക് വലിഞ്ഞപ്പോൾ ആശങ്ക പരന്നിരുന്നു. ഒഴുക്ക് വ്യത്യാസവും മർദവ്യതിയാനവും മൂലം കടൽ ഉൾവലിയാം. ചെളി അടിയുന്നതിനുകാരണം കടലിൽ ഉണ്ടാകുന്ന ഒഴുക്കിനെത്തുടർന്ന് അടിത്തട്ടിലെ ചെളി വേർപെട്ട് കരയിലേക്ക് നീങ്ങുന്നതാണ്. മുൻപ് സുനാമിയും ഓഖിയും മറ്റുമുണ്ടായപ്പോൾ ഇത്തരം കടൽ ഉൾവലിയൽ സംഭവിച്ചതിനാലാണ് തീരവാസികൾ ഭയപ്പെട്ടത്.
ഇൻകോയിസ് അധികൃതർ നൽകിയ കള്ളക്കടൽ ജാഗ്രതാനിർദേശം നിലനിൽക്കുന്നുണ്ട്. സൂക്ഷ്മജീവികളായ പ്ലവകങ്ങളും മറ്റും ഈ ചെളിയോടടുത്ത പ്രദേശത്ത് കാണാവുന്നതാണ്. അതുകൊണ്ട് ചിലപ്പോൾ മത്സ്യലഭ്യത കൂടാം.
https://www.facebook.com/Malayalivartha