വാക്കുതർക്കത്തിനൊടുവിൽ... മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ (40) ആണ് മരിച്ചത്. ചാരങ്കാവ് സ്വദേശിയായ മൊയ്തീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് മൊയ്തീൻ പ്രവീണിനെ ആക്രമിച്ചത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കിൽ ജോലിക്ക് പോവുകയും ചെയ്തിരുന്നു. പിന്നാലെയാണ് ആക്രമണം ഉണ്ടായത്. വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
സംഭവ സ്ഥലത്തുതന്നെ പ്രവീൺ മരണത്തിന് കീഴടങ്ങി . മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതാണ്.
"
https://www.facebook.com/Malayalivartha