Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കാടിനെ സംരക്ഷിച്ചുകൊണ്ടുള്ള ഇക്കോ-ടൂറിസം പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്‍കണമെന്ന് വിദഗ്ധര്‍

20 OCTOBER 2025 03:52 PM IST
മലയാളി വാര്‍ത്ത

കാടിനെ സംരക്ഷിച്ചും സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടുമുള്ള ഇക്കോ-ടൂറിസം പ്രവര്‍ത്തനത്തിന് പ്രാധാന്യം നല്‍കണമെന്ന് വിദഗ്ധര്‍. വര്‍ക്കലയില്‍ കേരള ടൂറിസം സംഘടിപ്പിച്ച യാനം ഫെസ്റ്റിവെലില്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ആന്‍ഡ് സസ്റ്റൈനബിള്‍ ട്രാവല്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇക്കോ ടൂറിസത്തിന് വലിയ പ്രാധാന്യം വന്നതോടെ സംരക്ഷിത വനങ്ങളിലേക്ക് വരെ ആളുകള്‍ എത്തുന്നുണ്ടെന്നും ഇത് വനത്തിന്‍റെ സ്വാഭാവികതയെയും വന്യജീവികളെയും സാരമായി ബാധിക്കുന്നുണ്ടെന്നും ട്രാവല്‍ ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍ പറഞ്ഞു. ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സന്തുലിതാവസ്ഥ തെറ്റിയതാണ് മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് കാരണമെന്നും ഈ സന്തുലനം നിലനിര്‍ത്തുന്നത് പ്രധാനമാണെന്നും പത്രപ്രവര്‍ത്തകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ സി റഹീം പറഞ്ഞു.
ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയും നാടകകാരനുമായ പ്രമോദ് പയ്യന്നൂരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഷമീല്‍ നഹാസ് സെഷന്‍ മോഡറേറ്റ് ചെയ്തു.

ഫുട്ബോള്‍, കല, സിനിമ എന്നിവയെക്കുറിച്ച് ധാരാളം എഴുതിയിട്ടുള്ള പത്രപ്രവര്‍ത്തകനായ എ.യു ഫൈസല്‍ഖാന്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സബിന്‍ ഇഖ്ബാലുമായി 'സാംസ്കാരിക പര്യവേഷണങ്ങള്‍: സിനിമ, ഫുട്ബോള്‍, കല' എന്ന സെഷനില്‍ സംഭാഷണം നടത്തി. 2010 ലെ ദക്ഷിണാഫ്രിക്ക ലോകകപ്പ്, 2014 ലെ ബ്രസീല്‍ ലോകകപ്പ്, കാന്‍ ഫിലിം ഫെസ്റ്റിവല്‍, വെനീസ് ബിനാലെ എന്നിവയിലേക്ക് പോയ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു.

തന്‍റെ ജീവചരിത്രമായ 'ഹോംബ്രെ ഡി ഫെ'യുടെ പ്രീമിയറിനായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയ കോസ്റ്റാറിക്ക മുന്‍ ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസുമായി ഇടപഴകിയത് ഫൈസല്‍ ഓര്‍ത്തു. വെനീസ് നഗരത്തിലെ ഫാക്ടറി വെയര്‍ഹൗസുകളിലും ചെറിയ കെട്ടിടങ്ങളിലും സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ലോകമെമ്പാടുമുള്ള മികച്ച കലാകാരന്മാരുമായി അടുത്തിടപഴകാന്‍ സാധിച്ച ഓര്‍മ്മകള്‍ വെനീസ് ബിനാലെയുമായി ബന്ധപ്പെട്ട് ഫൈസല്‍ഖാന്‍ പങ്കിട്ടു.

കേരളത്തില്‍ നിന്നുള്ള 22കാരിയായ സോളോ ട്രാവലര്‍ അഫീദ ഷെറിന്‍ യാത്രകളിലേക്ക് താന്‍ എത്തിയ വഴികളെക്കുറിച്ചും യാത്രാസ്വപ്നങ്ങളെക്കുറിച്ചും സംസാരിച്ചു. മൗറീഷ്യസിലേക്കുള്ള തന്‍റെ ആദ്യ അന്താരാഷ്ട്ര യാത്രയിലെ അനുഭവം അഫീദ പങ്കുവച്ചു. ഏതെങ്കിലും ഒരു രാജ്യത്തേക്കോ പ്രദേശത്തേക്കോ യാത്ര ചെയ്യുകയല്ല, ലോകത്ത് എവിടേക്കും യാത്ര ചെയ്യാന്‍ തയ്യറായ ഒരു മനസ്സാണ് തന്‍റെ കൈമുതലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'സെലിബ്രേറ്റിംഗ് വേഡ്സ് ആന്‍ഡ് വാണ്ടര്‍ലസ്റ്റ്' എന്ന കേന്ദ്രപ്രമേയത്തിലാണ് ത്രിദിന ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്. ട്രാവല്‍ വ്ളോഗര്‍മാര്‍, ട്രാവല്‍ ജേര്‍ണലിസ്റ്റുകള്‍, ട്രാവല്‍ ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും വിവിധ സ്ഥലങ്ങളെയും യാത്രകളെയും കുറിച്ചുള്ള സാഹിത്യ വായനകളും എഴുത്തുകാരുമായുള്ള സംഭാഷണങ്ങളും മേളയെ വ്യത്യസ്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (1 hour ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (1 hour ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (2 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (3 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (4 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (4 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (5 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (6 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (6 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (6 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (6 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (6 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends