ശബരിമല കൊള്ളയില്‍ നിന്ന് സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും കൈകഴുകാനാകില്ല ; ഹൈക്കോടതിയുടെ കട്ടായം പ്രഖ്യാപനം CBI പേടിയില്‍ പിണറായി വിജയന്‍ !! ശബരിമലയില്‍ കയറി കൈവെച്ചവന്മാര്‍ കരച്ചില്‍ തുടങ്ങി ! എസ് ഐ ടി റിപ്പോര്‍ട്ടില്‍ അടപടലം വിറച്ച് സി പി എം ; വരും മണിക്കൂറുകള്‍ നിര്‍ണായകം

പിണറായിയുടെ കഴുത്തിന് പിടിച്ച് മുറുക്കി ഹൈക്കോടതി. ആഗോള അയ്യപ്പ സംഗമം നടത്തി ശബരിമല ഉള്ളംകൈയ്യില്‍ എടുക്കാമെന്ന് സ്വപ്‌നം കണ്ട പിണറായിയുടെ തലയില്‍ വെള്ളിടി വെട്ടി. അയ്യപ്പന്റെ മുന്നില്‍ എത്തി ഏത്തമിട്ടാലും പിണറായി രക്ഷപ്പെടാന്‍ പോകുന്നില്ല. സര്‍ക്കാരിനേയും ദേവസ്വംബോര്‍ഡിനേയും ചുഴറ്റിയെറിഞ്ഞ് ഹൈക്കോടതി കളത്തില്‍. കോടതിയുടെ പോക്ക് കണ്ടിട്ട് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് ഉത്തരവിടുമെനന് പേടിയില്‍ പിണറായി സര്‍ക്കാര്‍. സിബിഐ അന്വേഷണം പ്രഖ്യാപിക്കരുതേന്ന് കോടതിയോട് കരഞ്ഞ് സാക്ഷാല്‍ ഇരട്ടച്ചങ്കന്‍. ശബരിമലയില്‍ കയറി കൈവെച്ചവന്മാര്‍ കരച്ചില്‍ തുടങ്ങി. ശബരിമല വിഷയത്തില്‍ ഹൈക്കോടതിയുടെ കഴിഞ്ഞദിവസത്തെ ഉത്തരവ് മലയാളി കൃത്യമായൊന്ന് പഠിക്കണം. വിഷയത്തില്‍ കൈകഴുകാന്‍ നോക്കുന്ന എല്ലാവരേയും ഒരു കയറില്‍ കെട്ടി പൂട്ടിയിരിക്കുകയാണ് കോടതി.
കടകംപള്ളി സുരേന്ദ്രന് ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുണ്ടെന്നാണ് ആരോപണം. പോറ്റിയുമായ് നിരന്തരം ബന്ധപ്പെട്ടിരുന്നു ദേവസ്വം മുന്‍ മന്ത്രി. ഇത് എന്തിന് വേണ്ടിയായിരുന്നു. ഈയൊരു കുരുക്കാണ് സിപിഎമ്മിനെ തീച്ചൂളയിലാക്കുന്നത്. അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ വാദിക്കുന്നതിന് കാരണമെന്നും ആക്ഷേപം. എന്ത് കൊണ്ട് സിബിഐ അന്വേഷണം തടയപ്പെടുന്നു എന്ന് മുഖ്യമന്ത്രി പറയണം? കേരള ചരിത്രം പ്രകമ്പനം കൊള്ളേണ്ട അന്വേഷണം നടക്കേണ്ട മണിക്കൂറുകള്‍ കടന്നു പോകുന്ന സമയമാണിത്. ഇത് എങ്ങിനെയാണ് നനഞ്ഞ പടക്കത്തിന് സമാനമായത്? കുംഭകോണത്തിന്റെ അടക്കിപ്പിടിച്ചചര്‍ച്ചകള്‍ അങ്ങിങ്ങ് കേള്‍ക്കുന്നു എന്നല്ലാതെ എങ്ങും ഈ ഭീകര കൊള്ളയെക്കുറിച്ചു ഗൗരവതരമായ ഒരു ചര്‍ച്ചയുമില്ല. സ്വര്‍ണ്ണ കൊള്ളയെ കുറിച്ച് ചര്‍ച്ച ചെയ്ത് തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ഒരു തുമ്പുമഴിയുന്നില്ല. ഈ കേസിലും ഒന്നും നടക്കാന്‍ പോകുന്നില്ലെന്ന് മലയാളികള്‍ പറയുന്നു. ഒരു ലാവ്‌ലിന്‍ കേസ് എത്ര കാലമായ് സുപ്രീംകോടതിയുടെ കക്ഷത്ത് ഇരിക്കുന്നു. എന്ത് സംഭവിച്ചു ഒന്നുമില്ലെന്നാണ് മലയാളികള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ശബരിമലയില്‍ സത്യം തെളിയും. കാരണം ഹൈക്കോടതി നേരിട്ടിറങ്ങിയിരിക്കുകയാണ്. കൊള്ള നടത്തിയവരെ സംരക്ഷിക്കാന്‍ ആരൊക്കെ വന്നാലും കോടതി ഇടപെടും. ശബരിമലയില്‍ സിപിഎമ്മുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ കേന്ദ്രത്തില്‍ പോയി കാലുപിടിക്കാനും പിണറായിക്ക് കഴിയില്ല. വിഷയം ശബരിമല ആയതുകൊണ്ട് കേന്ദ്രത്തിന് പിണറായിക്കൊപ്പം നില്‍ക്കാന്‍ കഴിയില്ല. കാരണം കേരളത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ ശബരിമല വിഷയത്തില്‍ പ്രതിഷേധ രംഗത്താണ്. പിണറായിക്കൊപ്പം നിന്ന് വിശ്വാസികളെ ബിജെപി വഞ്ചിച്ചുവെന്ന ഒരു വിവരം പുറത്ത് പോയാല്‍ പണി പാളും.
ശബരിമല സ്വര്‍ണക്കടത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ആര്‍ക്കോ വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് എസ്‌ഐടി. രേഖകളില്‍ നിന്നുതന്നെ അട്ടിമറി വ്യക്തമെന്നും എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് നിര്‍ണായക കണ്ടെത്തല്‍. 2019ല്‍ സ്വര്‍ണ പാളികളും കട്ടിളയും കൈമാറാന്‍ തീരുമാനിച്ച ദേവസ്വം മിനിട്ടുസ് ബുക്ക് എസ്‌ഐടി പിടിച്ചെടുത്തു. എസ്‌ഐടി പരിശോധനയിലാണ് നിര്‍ണായക രേഖകള്‍ കിട്ടിയത്. രേഖകള്‍ കൈമാറുന്നതില്‍ ബോര്‍ഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്പോഴാണ് രേഖകള്‍ കൈമാറുന്നതെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. കവര്‍ച്ച മറയ്ക്കാന്‍ ഇപ്പോഴത്തെ ബോര്‍ഡും ശ്രമിച്ചെന്ന നിഗമനത്തിലേക്ക് കോടതി എത്തിയതോടെ ദേവസ്വവും സര്‍ക്കാരും ഊരാക്കുടുക്കിലായി. സ്വര്‍ണം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദികള്‍ ആരാണെന്നതില്‍ അന്വേഷണം തുടരുകയാണ്. ശബരിമലയില്‍ 2019 ലെ സ്വര്‍ണവര്‍ച്ച മറച്ചുവയ്ക്കാനാകണം ഇക്കൊല്ലവും സ്വര്‍ണംപൂശലിനുള്ള ചുമതല സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ തന്നെ ഏല്‍പിച്ചതെന്ന നിഗമനത്തിലേക്ക് ഹൈക്കോടതി എത്തിയതോടെ സര്‍ക്കാരും ബോര്‍ഡും കടുത്ത പ്രതിസന്ധിയിലായി. ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും മാത്രമായി അന്വേഷണം ഒതുക്കരുതെന്നും പിന്നിലുള്ള വന്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചതോടെ ശബരിമല സ്വര്‍ണക്കവര്‍ച്ച അന്വേഷണത്തിന്റെ ഗതി തന്നെ മാറുകയാണ്.
ശബരിമല ശ്രീകോവിലിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിലേക്ക് ഹൈക്കോടതി വിരല്‍ചൂണ്ടുന്നത് ഒട്ടേറെ കാരണങ്ങളാല്‍. കീഴുദ്യോഗസ്ഥരുടെ വീഴ്ചയാണെല്ലാമെന്നു പറഞ്ഞ് ദേവസ്വം ബോര്‍ഡ് ഉന്നതര്‍ക്ക് കൈകഴുകാനാകില്ലെന്നും കോടതി വ്യക്തമാക്കുന്നു.
2024 ഒക്ടോബര്‍ രണ്ടിന് മറ്റു രണ്ട് സെറ്റ് ദ്വാരപാലകശില്‍പങ്ങള്‍ സ്‌ട്രോങ് റൂമില്‍ ഉണ്ടെന്നും ഇത് കൈമാറിയാല്‍ ചെലവ് കുറയ്ക്കാമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ബോര്‍ഡിനെ അറിയിക്കുന്നുണ്ട്. ഇതിന് തുടര്‍ച്ചയായുള്ള സംഭവങ്ങള്‍ ദ്വാരപാലകശില്‍പങ്ങള്‍ രഹസ്യമായി കൈമാറി 2019ലെ സ്വര്‍ണമോഷണം മറയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള നടപടിയായിവേണം കരുതാന്‍. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെ മുന്‍കൂര്‍ അനുമതി വാങ്ങാത്തതും ഇതിനാലാകും.
സ്മാര്‍ട്ട് ക്രിയേഷന്‍സിന് സ്വര്‍ണം പൂശാനുള്ള സാങ്കേതിക അറിവില്ലെന്നും പരമ്പരാഗത രീതിയില്‍ ചെയ്യണമെന്നും ജൂലായ് 30ന് അഭിപ്രായപ്പെട്ട ദേവസ്വം കമ്മിഷണര്‍ ഓഗസ്റ്റ് എട്ടിന് മലക്കംമറിഞ്ഞു. ദേവസ്വം കമ്മിഷണറുടെ ഓഗസ്റ്റ് 21ലെ കത്തില്‍ ഉണ്ണികൃഷ്ണന്‍പോറ്റി പറഞ്ഞതുപ്രകാരം സ്വര്‍ണം പൂശുന്ന പ്രവൃത്തി വേഗത്തിലാക്കണമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞതായുണ്ട്. ഇതിനുപിന്നാലെയാണ് സെപ്റ്റംബര്‍ മൂന്നിന് ദ്വാരപാലകശില്‍പങ്ങളും താങ്ങുപീഠങ്ങളും ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറാനുള്ള ബോര്‍ഡ് തീരുമാനം.
2024ല്‍ത്തന്നെ ദ്വാരപാലകശില്‍പങ്ങളുടെ സ്വര്‍ണപ്പാളികള്‍ മങ്ങിയത് ദേവസ്വം കമ്മിഷണറുടെയും ദേവസ്വം സ്മിത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനുപിന്നാലെ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണന്‍പോറ്റിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത് 2019ലെ തട്ടിപ്പ് മറയ്ക്കാനാണെന്ന സംശയം ബലപ്പെടുത്തുന്നു.
ശ്രീകോവിലിന്റെ മേല്‍ക്കൂരയും ദ്വാരപാലകശില്പങ്ങളും വാതില്‍പ്പാളികളും വാതിലുകളും താങ്ങുപീഠവും 199899 കാലയളവില്‍ 30.291 കിലോ സ്വര്‍ണം ഉപയോഗിച്ച് സ്വര്‍ണംപൂശിയതാണ്. എന്നിട്ടും ദ്വാരപാലകശില്പങ്ങള്‍ ചെമ്പുപാളിയെന്നപേരില്‍ കൈമാറി. തിരികെയെത്തിച്ചത് ശബരിമലയില്‍നിന്ന് കൊണ്ടുപോയ സ്വര്‍ണപ്പാളി തന്നെയാണോ എന്നത് സംശയകരമാണ്. തിരികെയെത്തിച്ചപ്പോള്‍ തൂക്കിനോക്കാത്തതിലും മഹസറില്‍ രേഖപ്പെടുത്താത്തതിലും ദേവസ്വം ബോര്‍ഡിന് ഉത്തരവാദിത്വമുണ്ട്.
474.9 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശംവെച്ചത്. സ്വര്‍ണം പൂശിയതിന്റെ ചെലവായി പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നല്‍കിയ 109.243 ഗ്രാം സ്വര്‍ണത്തിന്റെ കാര്യം അറിയില്ലെന്ന് ദേവസ്വം ബോര്‍ഡിന് പറയാനാകില്ല. കൈവശം ബാക്കിയുള്ള സ്വര്‍ണം ഉപയോഗിക്കാന്‍ അനുമതിതേടി പോറ്റി കത്തുനല്‍കിയിട്ടും 474.9 ഗ്രാം സ്വര്‍ണം തിരികെപ്പിടിക്കാന്‍ നടപടി സ്വീകരിച്ചില്ല.
ദ്വാരപാലകശില്‍പവും പീഠവും അറ്റകുറ്റപ്പണിക്ക് സന്നിധാനത്തുനിന്ന് കൊണ്ടുപോകാമെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും അനുമതിനല്‍കുന്നുണ്ട്.
ദ്വാരപാലകശില്‍പങ്ങളിലും താങ്ങുപീഠത്തിലും ചെമ്പ് തെളിഞ്ഞതിനാല്‍ സ്വര്‍ണംപൂശണമെന്ന് ദേവസ്വം സ്മിത്ത് നിര്‍ദേശിച്ചെങ്കിലും ടെന്‍ഡറോ ഗാരന്റിയുണ്ടെന്ന രേഖകളോ പരിശോധിക്കാതെ അറ്റകുറ്റപ്പണിക്ക് പോറ്റിയെത്തന്നെ സമീപിച്ചു.
സ്വര്‍ണപ്പാളികള്‍ 2021ല്‍ തിരികെയെത്തിച്ചപ്പോള്‍ തിരുവാഭരണം രജിസ്റ്ററിലടക്കം രേഖപ്പെടുത്താത്തത് യാദൃച്ഛികമാണെന്നു പറയാനാകില്ല.
അറ്റകുറ്റപ്പണി സന്നിധാനത്തുവെച്ച് നടത്തണമെന്ന് ദേവസ്വം മാനുവലില്‍ പറയുന്നത് മറികടന്ന് ഉണ്ണികൃഷ്ണന്‍പോറ്റിയെ അറ്റകുറ്റപ്പണി ഏല്‍പ്പിച്ചത് കണ്ടില്ലെന്നു നടിക്കാനാകില്ല.
പ്രത്യേക അന്വേഷണസംഘത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ തൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. മുദ്രവെച്ച കവറില്‍ ഹാജരാക്കിയ രേഖകളും നേരില്‍ ഹാജരായി അന്വേഷണോദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതി തൃപ്തി രേഖപ്പെടുത്തിയത്.
ശബരിമലയില്‍നിന്ന് പാളികള്‍ സ്വര്‍ണംപൂശാനായി ഏറ്റുവാങ്ങിക്കൊണ്ടുപോയ അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്തു വിട്ടയച്ചു. ഗൂഢാലോചനയിലോ തട്ടിപ്പിലോ അനന്തസുബ്രഹ്മണ്യത്തിന് പങ്കില്ലെന്നു വ്യക്തമായാല്‍ ഇദ്ദേഹത്തെ കേസില്‍ സാക്ഷിയാക്കാനും സാധ്യതയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി, സുഹൃത്തായ അനന്തസുബ്രഹ്മണ്യത്തെയാണ് പാളികള്‍ ശബരിമലയില്‍നിന്ന് ഏറ്റുവാങ്ങാന്‍ നിയോഗിച്ചത്. 2019 ജൂലായ് 19ലെ മഹസറില്‍ പോറ്റിക്കുവേണ്ടി ഒപ്പിട്ടിരിക്കുന്നത് അനന്തസുബ്രഹ്മണ്യമാണ്. പാളികള്‍ ബെംഗളൂരുവില്‍ എത്തിച്ചുനല്‍കുക മാത്രമാണ് ചെയ്തതെന്നാണ് അനന്തസുബ്രഹ്മണ്യത്തിന്റെ മൊഴി. മാത്രമല്ല ശബരിമലയിലെ പൂജകള്‍ സ്‌പോണ്‍സര്‍ചെയ്യാന്‍ പോറ്റി ആവശ്യപ്പെട്ടപ്പോള്‍ പണവും നല്‍കിയിട്ടുണ്ട്. സ്വര്‍ണംപൂശിയ പാളികള്‍തന്നെയാണ് ശബരിമലയില്‍നിന്ന് കൊണ്ടുപോയതെന്നാണ് ഇയാളുടെയും മൊഴി. ഒറ്റയ്ക്കും ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പവും അനന്തസുബ്രഹ്മണ്യത്തെ ചോദ്യംചെയ്തു.
അതേസമയം, ശബരിമല സ്വര്‍ണ കൊള്ളയില്‍ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഈ മാസം മുപ്പതുവരെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി. കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സാധനങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. രണ്ട് ലക്ഷം രൂപയും സ്വര്‍ണ്ണനാണയങ്ങളുമടക്കം പിടിച്ചെടുത്തവയിലുണ്ട്. ഇവ ശബരിമലസ്വര്‍ണ കൊള്ളയുടെ ഭാഗമായിട്ടാണ് കിട്ടിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. കേസില്‍ പ്രതിചേര്‍ത്ത ഉദ്യോഗസ്ഥരുടേത് അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ വരും ദിവസങ്ങളില്‍ നടക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വരും ദിവസങ്ങളില്‍ തെളിവെടുപ്പിനായും കൊണ്ടുപോകും.
https://www.facebook.com/Malayalivartha