ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ബൗളിങ് തെരഞ്ഞെടുത്ത് ഓസ്ട്രേലിയ

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. പരമ്പര നഷ്ടപ്പെടാതിരിക്കാനായി ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ മതിയാവൂ. പെർത്തിൽ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയിട്ടുള്ളത്.
എന്നാൽ ഓസ്‌ട്രേലിയൻ ടീമിൽ രണ്ടു മാറ്റമുണ്ട്. ജോഷ് ഫിലിപ്പിന് പകരം വിക്കറ്റ് കീപ്പർ അലക്‌സ് കാരിയെയും നഥാൻ എല്ലിസിന് പകരം സേവ്യർ ബാർട്ട്‌ലെറ്റിനെയും ഓസ്ട്രേലിയ ടീമിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് പിന്നിലാണ്. പെർത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടാം ഏകദിനത്തിൽ വിജയിച്ച് പരമ്പരയിൽ ശക്തമായ തിരിച്ചുവരവിനാണ് ഇന്ത്യ ഒരുങ്ങുന്നത്. മറിച്ച് രണ്ടാം ഏകദിനത്തിലും തോറ്റാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. രണ്ടാം ഏകദിനത്തിൽ ശക്തമായി തിരിച്ചുവരാൻ കഴിയുമെന്ന പ്രതീക്ഷയിൽ ക്യാപ്റ്റൻ.
"https://www.facebook.com/Malayalivartha