എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ വനത്തില്‍ കാണാതായി പരാതി

ഏറാട്ടുകുണ്ട് മേഖലയില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ വനത്തില്‍ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ ഭാര്യ ലക്ഷ്മി(ശാന്ത) യെയാണ് കാണാതായത്. മേപ്പാടി മുണ്ടക്കൈ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ അട്ടമലയാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയാണ് ലക്ഷ്മി.
ഏറാട്ടുകുണ്ട് മേഖലയ്ക്ക് താഴെ നിലമ്പൂര്‍ വനമാണ് ഇവിടെയാണ് യുവതിയെ കണ്ടെത്താനുള്ള പരിശോധന നടക്കുന്നത്. പണിയ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഇവര്‍ പുറംലോകവുമായി അധികം ബന്ധപെട്ടിരുന്നില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്. സെപ്റ്റംബറില്‍ ഇവരെ വൈത്തിരി ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിച്ചിരുന്നു. പ്രത്യേക സജ്ജീകരണം ഒരുക്കിയാണ് ചികിത്സ ലഭ്യമാക്കിയത്. ഇതിനുശേഷം ഇവര്‍ ഉന്നതിയിലേക്ക് മടങ്ങുകയും പിന്നീട് കാണാതാവുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























