മിനിവാന്‍ സ്‌കൂട്ടറിലിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

മിനിവാന്‍ സ്‌കൂട്ടറിലിടിച്ച് കോളേജിലേയ്ക്ക് പരീക്ഷയെഴുതാന്‍ പോയ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് കുന്ദമംഗലത്താണ് സംഭവം. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശേരി ഏകരൂര്‍ സ്വദേശി വഫ ഫാത്തിമയാണ് (19) മരിച്ചത്. കോഴിക്കോട് പ്രൊവിഡന്‍സ് വനിതാ കോളേജിലെ ട്രാവല്‍ ആന്‍ഡ് ടൂറിസം ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.
പരീക്ഷ എഴുതുന്നതിനായി കോളേജിലേയ്ക്ക് പോകവേയാണ് അപകടമുണ്ടായത്. കുന്ദമംഗലം ഭാഗത്തേയ്ക്ക് വരികയായിരുന്ന വഫയെ എതിര്‍ദിശയില്‍ നിന്നുവന്ന മിനിവാന്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ വഫയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിനിവാന്‍ അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























