അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലപാതകം: ഒന്നാം പ്രതിയായ കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

തൃശൂര്‍ അയ്യന്തോളിലെ ഫഌറ്റ് കൊലപാതക കേസിലെ ഒന്നാം പ്രതിയായ കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി. കൊടകര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ റഷീദാണ് പാലക്കാട് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച കെപിസിസി മുന്‍ സെക്രട്ടറി എംആര്‍ രാംദാസിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പതിമൂന്നിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് റഷീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തിനിടെയായിരുന്നു നാടകീയമായ കീഴടങ്ങല്‍. പാലക്കാട് കോടതിയിലെത്തിയാണ് റഷീദ് കീഴടങ്ങിയത്. ഷൊര്‍ണൂര്‍ സ്വദേശി സതീഷിനെയാണ് കാമുകി ശാശ്വതിയുടെ ഫഌറ്റില്‍ വെച്ച് റഷീദും സംഘവും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ശാശ്വതിയുമായുള്ള ബന്ധത്തെ ചൊല്ലിയായിരുന്നു മര്‍ദ്ധനം.
കൊലപാതകത്തിന് ശേഷം റഷീദിനെയും ശാശ്വതിയെയും രക്ഷപ്പെടാന്‍ സഹായിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത കെപിസിസി മുന്‍ സംസ്ഥാനസെക്രട്ടറി എംആര്‍ രാമദാസിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് കോടതിയില്‍ ഹാജാരാക്കാനായി കൊണ്ടുപോകുന്നതിനിടെ രാമദാസ് കുഴഞ്ഞുവീണു.
ശാശ്വതി, റഷീദിന്റെ സുഹൃത്ത് കൃഷ്ണപ്രസാദ് എന്നിവരുള്‍പ്പെടെ മുഴുവന്‍ പ്രതികളും ഇതോടെ അറസ്റ്റിലായിട്ടുണ്ട്. പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതികളെ പുറത്തുകൊണ്ടുവരാന്‍ സാധിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















