തക്കസമയത്തെത്തിയ ദൈവദൂതന്‍.. അതാണ് റിയാസ്....

ഇന്ന് മാധ്യമങ്ങള്‍ വലിയ രീതിയില്‍ ആഘോഷിക്കേണ്ട സംഭവം ഒന്നുമല്ലാതാകാന്‍ കാരണം തക്ക സമയത്ത് ജീവന്‍ പണയം വെച്ച് കടലില്‍ ചാടാന്‍ ധൈര്യം കാണിച്ച റിയാസെന്ന ചെറുപ്പക്കാരന്റെ ഇടപെടല്‍ കാരണമാണ്. തിരുവനന്തപുരം വലിയ തുറ കടല്‍പ്പാലത്തില്‍ നിന്നും കടലില്‍ ചാടിയ മൂന്ന് സ്‌കൂള്‍ കുട്ടികളുടെ ജീവന്‍ രക്ഷിച്ചത് ഈ ചെറുപ്പക്കാരനാണ്. ഇന്നലെ നടന്ന എസ്എസ്എല്‍സി പരീക്ഷ പ്രയാസമായതില്‍ മനംനൊന്ത് വലിയതുറ കടല്‍പ്പാലത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനികളുടെ രക്ഷകനായി മാറുകയായിരുന്നു തിരുവനന്തപുരം പൂന്തുറ ആസാദ് നഗറിലെ ഓട്ടോ െ്രെഡവറായ റിയാസ്.
വലിയതുറ കടല്‍പ്പാലത്തില്‍നിന്ന് കൈ കോര്‍ത്ത് കടലിലേക്ക് ചാടിയ മൂന്നു വിദ്യാര്‍ത്ഥിനികളെ സ്വന്തം ജീവനെയും ജീവതത്തെയും കുറിച്ച് ചിന്തിച്ച് നില്ക്കാതെ, ആര്‍ത്തിരമ്പി നില്ക്കുന്ന ആഴകടലിലേക്ക് എടുത്തു ചാടി രക്ഷിക്കുകയെന്നത് സഹജീവികളെ സ്‌നേഹിക്കുന്നവര്‍ക്കും, മരണം അത് ദൈവനിശ്ചയമാണെന്നും ഉറച്ച തീരുമാനമുള്ളവര്‍ക്കും മാത്രമേ സാധ്യമാകു. മരിച്ചാലേ ഞങ്ങളുള്‍പ്പടെയുള്ള മാധ്യമങ്ങള്‍ക്ക് എ്ല്ലാം വാര്‍ത്താ കൗതുകം ഉള്ളൂ...കഷ്ടം...വലിയ രീതിയില്‍ ആഘോഷിക്കേണ്ട സംഭവം ഒന്നുമല്ലാതാകാന്‍ കാരണം.ഈ ചെറുപ്പക്കാരന്റെ ജീവന്‍മരണപ്പോരാട്ടമാണ്
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിനെയും ഈ സമയം ഓര്‍മ്മിക്കുന്നു.. പ്രിയ റിയാസ് സ്വന്തം ജീവന്‍ വകവെക്കാതെ 3 ജീവിതം തിരികെപിടിച്ച താങ്കള്‍ക്ക് ഒരായിരം ആഭിനന്ദനങ്ങള്‍...
ടീം മലയാളി വാര്‍ത്ത
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















