വിവരാവകാശനിയമ ഭേദഗതി പിന്‍വലിക്കും

വിവരാവകാശനിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. മന്ത്രിമാരടക്കമുള്ള ഉന്നതര്‍ ഉള്‍പ്പെടുന്ന വിജിലന്‍സ് കേസുകളെ വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. തിങ്കളാഴ്ച്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്കുവരികയും വിജിലന്‍സിന്റെ ചുമതല വഹിക്കുന്ന മന്ത്രി രമേശ് ചെന്നിത്തല വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്നതിനുവേണ്ടി വിഷയം ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.
മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേയുള്ള കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് വിവാദമായിരുന്നു. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ വിജ്ഞാപനത്തെ എതിര്‍ത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്തത്.
മിന്നല്‍ പരിശോധന, റെയ്ഡ്, ഉന്നതര്‍ക്കെതിരെ പരാതി നല്‍കുന്നവര്‍, സാക്ഷികള്‍ എന്നിവരെക്കുറിച്ചുള്ള വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതില്ലെന്നാണു മന്ത്രിസഭ തീരുമാനിച്ചത്. പരാതി നല്‍കുന്നവരുടെയും സാക്ഷികളുടെയും സുരക്ഷിതത്വം കണക്കിലെടുത്താണ് ഈ തീരുമാനം. താന്‍ വിദേശത്തു പോയവേളയില്‍ ചുമതല വഹിച്ചിരുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇതുസംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചതെന്നു രമേശ് ചെന്നിത്തല മന്ത്രിസഭാ യോഗത്തെ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















