പൂഞ്ഞാറില്‍ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുന്നു, പി.സി ജോര്‍ജിനെ എല്‍.ഡി.എഫ് കൈവിട്ടു

പുഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ പി.സി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എല്‍.ഡി.എഫ് നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ പുഞ്ഞാറില്‍ പി.സി ജോര്‍ജിനെ എല്‍.ഡി.എഫ് കൈവിട്ടതായിട്ടാണ് സൂചന. സഭാ നേതൃത്വത്തിനും പി.സി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. ജോര്‍ജ് കടുത്ത നിലപാടുകളുമായി നേരത്തെ സഭാ നേതൃത്വത്തിനെതിരെ നിലകൊണ്ടതാണ് ഇപ്പോള്‍ വിനയായത്. സഭയ്ക്കുകൂടി താല്പര്യമുള്ള സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്കാണ് ജോര്‍ജ് ജെ മാത്യുവിന്റെ പേര് ഉയര്‍ന്ന് കേട്ടത് എന്നാല്‍ പ്രവര്‍ത്തകരുടെ എതിര്‍പ്പ് മൂലം ജോര്‍ജ് ജെ മാത്യുവിനെ ഒഴിവാക്കുകയായിരുന്നു.
ഇടതുപക്ഷത്തിനെതിരെ പി.സി ജോര്‍ജ് സ്വീകരിച്ച മുന്‍ നിപാടുകളാണ് അദ്ദേഹത്തെ മാറ്റി നിറുത്താന്‍ പ്രേരിപ്പിച്ച ഘടകം. എന്നാല്‍ ഇരു മുന്നണികളുടെയും പിന്‍ബലമില്ലാതെ സ്വതന്ത്രനായിട്ടാകും പി.സി ഇത്തവണ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുക. ബി.ജെ.പി നേതൃത്വം പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ എന്‍.ഡി.എയുടെ പിന്തുണയോടെ മത്സരിക്കാനും സാധ്യതയുണ്ട്.
പുഞ്ഞാര്‍ മണ്ഡലത്തില്‍ ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി ഫ്രാന്‍സീസ് ജോര്‍ജിന്റെ പുതിയ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സ് (ഡമോക്രാറ്റിക്) ന് നല്കാനാണ് നിലവിലുള്ള ധാരണ. ഇത് സഭാനേതൃത്വത്തിനും സമ്മതാമാണ്. മൂവാറ്റുപുഴ എം.എല്‍.എ ആയിരുന്ന പി. സി ജോസഫിനെയാണ് പുഞ്ഞാറില്‍ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നതായി സൂചന.
കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാം പൂഞ്ഞാറില്‍ നിലവില്‍ യു.ഡി.എഫിലെ മാണി വിഭാഗത്തിന്റെ കൈയ്യിലാണ് പുഞ്ഞാര്‍ സീറ്റ് കോണ്‍ഗ്രസ്സ് ജില്ല പ്രസിഡന്റെനായി സീറ്റ് കേരള കോണ്‍ഗ്രസ്സില്‍ നിന്നും തട്ടിയെടുക്കുന്നതിനായി കോണ്‍ഗ്രസ്സിനുള്ളിലും ശ്രമം നടക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















