വീണ്ടും ബിന്ദ്യാസ് തോമസ്... പോലീസുകാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന്

പോലീസുകാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു ബ്ലാക്ക്‌മെയില്‍ കേസ് പ്രതി ബിന്ദ്യാസിന്റെ പരാതി. കസ്റ്റഡിയില്‍വച്ച് നിശാന്തിനി ഐപിഎസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് കംപ്ലയന്‍സ് അഥോറിറ്റിയില്‍ നേരിട്ടെത്തി ബിന്ദ്യാസ് മൊഴി നല്‍കി.
തന്റെ ഫോണിലെ ദൃശ്യങ്ങളും ഫോട്ടോകളും ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ പലരില്‍നിന്നും പണം തട്ടിയെന്നും ബിന്ദ്യാസ് മൊഴി നല്‍കി. ഇക്കാര്യങ്ങളുന്നയിച്ച് പൊലീസ് കംപ്ലയന്‍സ് അഥോറിറ്റിക്ക് നേരത്തെ ബിന്ദ്യാസ് പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്നാണ് അഥോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് നാരായണകുറുപ്പ് കൊച്ചിയില്‍ നടത്തിയ സിറ്റിംഗില്‍ ബിന്ദ്യാസ് ഹാജരായി മൊഴി നല്‍കിയത്. ബിന്ദ്യാസില്‍നിന്നു കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി അടുത്തമാസം 15ന് വീണ്ടും സിറ്റിങ് നടത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha