തനിക്ക് നേരെ ഉണ്ടായത് വെറും പ്രതിഷേധമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണം: മന്ത്രി വീണാ ജോര്‍ജ്

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ തനിക്ക് നേരെ ഉണ്ടായത് വെറും പ്രതിഷേധമല്ലെന്നും മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണമാണെന്നും മന്ത്രി വീണാ ജോര്‍ജ്. ഇരയെ കാത്തിരിക്കുന്ന പുലി പതുങ്ങിയിരുന്ന് ചാടിവീഴുന്നതുപോലെയാണ് പ്രതിഷേധക്കാര്‍ തനിക്ക് നേരെ വന്നതെന്ന് മന്ത്രി വിവരിച്ചു.
കരിങ്കൊടി കാണിക്കാനാണെങ്കില്‍ എന്തിനാണ് പൊലീസ് വലയം ഭേദിച്ച് അത്രയും അടുത്തെത്തിയത്, ദൂരെ നിന്ന് കരിങ്കൊടി കാണിക്കാമായിരുന്നില്ലേ എന്നും മന്ത്രി ചോദിച്ചു. നിലവില്‍ കഴുത്തിന് പരിക്കേറ്റ് വിശ്രമത്തിലാണ് മന്ത്രി. മുഖത്ത് നീരും, തലകറക്കവും, ചര്‍ദ്ദിയും അനുഭവപ്പെടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
പുറത്തുവരുന്നത് പ്രതിഷേധക്കാര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ്. അതില്‍പ്പോലും ഒരാള്‍ തന്റെ അടുത്തേക്ക് അതിക്രമിച്ചു വരുന്നത് വ്യക്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒരുകൂട്ടം ആളുകള്‍ ആക്രമിച്ചിട്ട്, അതിനെക്കുറിച്ച് എനിക്ക് തന്നെ ഇത്തരത്തില്‍ വിശദീകരിക്കേണ്ടി വരുന്നത് വലിയ കഷ്ടമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















