ഇന്നുമുതല്‍ ഇരുചകവാഹനത്തിനൊപ്പം ഹെല്‍മറ്റും കിട്ടിയെന്ന് തെളിയിക്കാതെ രജിസ്‌ട്രേഷന്‍ നടക്കില്ല

ഏപ്രില്‍ ഒന്നുമുതല്‍ ഇരുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനെത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വാഹനത്തിനൊപ്പം ഹെല്‍മറ്റും കിട്ടിയെന്ന് തെളിയിച്ചാല്‍ മാത്രമെ വാഹനം രജിസ്റ്റര്‍ ചെയ്തുകിട്ടൂ. 2016 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് വില്‍ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം പ്രത്യേക വില ഈടാക്കാതെ ഡീലര്‍മാര്‍ ഐ.എസ്.ഐ മാര്‍ക്കുള്ള ഹെല്‍മറ്റും നല്‍കണം. ഇങ്ങനെ നല്‍കിയെന്ന് ഉറപ്പുകിട്ടിയിട്ട് മാത്രമെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ പാടുള്ളൂവെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കേന്ദ്ര മോട്ടോര്‍ വാഹനചട്ടം 138 (എഫ്) പ്രകാരമാണ് ഈ നിര്‍ദേശം. ഹെല്‍മറ്റ് മാത്രമല്ല, നമ്പര്‍ പ്‌ളേറ്റ്, പിന്‍ കാഴ്ചക്കുള്ള കണ്ണാടി, സാരി ഗാര്‍ഡ്, പിന്നിലെ യാത്രക്കാര്‍ക്കുള്ള കൈപ്പിടി എന്നിവയും പ്രത്യേകം വില ഈടാക്കാതെ ചെയ്തുകൊടുക്കണം. ഇങ്ങനെ ചെയ്യാത്ത വാഹന ഡീലര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha