ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി

വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി നല്കിയ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതിയെ വെറുതെ വിട്ടു. കേസില്‍ അറസ്റ്റിലായ താരിഖ് 32 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു. പറവൂര്‍ അതിവേഗ കോടതിയാണ് മാളികംപീടിക അറയ്ക്കല്‍ വീട്ടില്‍ താരിഖിനെ കുറ്റവിമുക്തനാക്കിയത്. ആലുവ വെസ്റ്റ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. 2019 ജൂലൈ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
താരിക്കിന്റെ മാളികംപീടികയിലെ വീട്ടിലേക്കെത്തിച്ച യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2020 നവംബര്‍ 11നാണ് യുവതി മൊഴി നല്കിയത്. വിചാരണ വേളയില്‍ കേസ് താരിഖിന്റെ ഭാര്യയും സുഹൃത്തും ചേര്‍ന്ന് ഗൂഢാലോചന നടത്തി കെട്ടിച്ചമച്ചതാണെന്നും മറ്റൊരാള്‍ക്ക് എതിരെയും പരാതിക്കാരി സമാന പീഡന പരാതി നല്‍കിയെന്നുമുള്ള വാദം കോടതി ശരിവച്ചു.
മകളുടെ കസ്റ്റഡി ലഭിക്കാന്‍ വ്യാജ കേസ് നല്‍കിയെന്ന വാദവും കോടതി അംഗീകരിച്ചു. താരിഖിന്റെ ഭാര്യയായ മലപ്പുറം സ്വദേശിനിയും മാതാവും മൈനറായ മകളെ കൂട്ടി അതിജീവിതയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതും പ്രതി ഭാഗത്തിന് തെളിയിക്കാന്‍ കഴിഞ്ഞു.
https://www.facebook.com/Malayalivartha


























