ഇറാൻ ലക്ഷ്യമാക്കി പത്ത് US പടക്കപ്പലുകൾ ഡെൽബർട്ട് ഡി. ബ്ലാക്കും കളത്തിൽ ഇറാൻ അമേരിക്ക യുദ്ധം ഉടൻ ? ഇറാനെ തരിപ്പണമാക്കാൻ ട്രംപ്

ഇറാന് -അമേരിക്ക സംഘര്‍ഷസാധ്യത വര്‍ധിച്ചിരിക്കെ പശ്ചിമേഷ്യയിലേക്ക് വീണ്ടുമൊരു യുദ്ധക്കപ്പല്‍ കൂടി വിന്യസിച്ച് അമേരിക്ക.
യു.എസ് നാവികസേനയുടെ യു.എസ്.എസ് ഡെൽബർട്ട് ഡി. ബ്ലാക്ക് ആണ് അയച്ചിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ യു.എസ്.എസ് ഡെൽബർട്ട് ഡി. ബ്ലാക്ക് മേഖലയിൽ പ്രവേശിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.ഇതോടെ ഈ മേഖലയിലെ അമേരിക്കൻ യുദ്ധക്കപ്പലുകളുടെ എണ്ണം പത്തായി.
നിലവില്‍ ആറ് ഡിസ്ട്രോയറുകളും യു എസ് എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലും നിരവധി ചെറു പോര്‍ക്കപ്പലുകളുമടക്കം വമ്പന്‍ കപ്പല്‍പ്പടയാണ് ഇറാന്‍ ആക്രമണം പദ്ധതിയിട്ട് അമേരിക്ക എത്തിച്ചിട്ടുള്ളത്.
.ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ യുഎസ്എസ് എബ്രഹാം ലിങ്കൺ നേരത്തെ തന്നെ ഇറാനെ ലക്ഷ്യമിട്ട് പുറപ്പെട്ടിരുന്നു. ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളെ വഹിക്കുന്ന കപ്പലാണിത്. 70 മുതല്‍ 90 വരെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാന്‍ ശേഷിയുണ്ട്.
ഇതോടെ പശ്ചിമേഷ്യ യുദ്ധ ഭീതിയിലായി. ആണവകാരാറിൽ അമേരിക്കയുമായി ചർച്ചയിൽ ഏർപ്പെടാത്തതിനാലാണ് ഇറാനെതിരെ ഡോണൾഡ് ട്രംപ് പ്രതിരോധം കടുപ്പിച്ചത്. അമേരിക്കൻ യുദ്ധക്കപ്പൽ ഇറനെ ലക്ഷ്യമിട്ട് മുന്നോട്ട് നീങ്ങുന്നുണ്ടെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യൽ സമൂഹ മാധ്യമത്തിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. മാസീവ് അർമാഡ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ അമേരിക്കയുടെ കപ്പൽപ്പടയെ വിശേഷിപ്പിച്ചത്. യുഎസ് വെനിസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ കപ്പൽപ്പടയാണിതെന്നും പറഞ്ഞു.
ആണവായുധ മോഹം ഉപേക്ഷിച്ച് ചർച്ചാ മേശയിലേക്ക് വരാൻ ഇറാൻ തയാറാകണമെന്നാണ് വാഷിങ്ടണിന്റെ കർശനമായ ആവശ്യം. എന്നാൽ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് ടെഹ്റാൻ പ്രതികരിച്ചു.
ബഹുമാനത്തോടെയുള്ള ചർച്ചകൾക്ക് തയാറാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള സൈനിക കടന്നുകയറ്റം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇരുരാജ്യങ്ങളും നിലപാട് കടുപ്പിക്കുന്നത് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
സംഘര്‍ഷ സാധ്യതയേറുന്നതിനിടെ അമേരിക്ക ആക്രമിച്ചാല്‍ ഉടനടി അമേരിക്കന്‍ താവളങ്ങളിലേക്കും പടക്കപ്പലുകളിലേക്കും പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി. അമേരിക്ക ഏതെങ്കിലും തരത്തില്‍ പ്രകോപനമുണ്ടാക്കിയാല്‍ ടെഹ്‌റാന്റെ തിരിച്ചടിയ്ക്ക് പിന്നെ ഒരതിരുമുണ്ടാകില്ലെന്നാണ് ഇറാനിയന്‍ സൈന്യത്തിന്റെ വക്താവിന്റെ ഭീഷണി. വിമാനവാഹിനി കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തില്‍ ഇറാന്‍ ലക്ഷ്യമാക്കി അമേരിക്കന്‍ കപ്പല്‍പ്പട നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്.
അതിനിടെ ഇറാന്റെ അര്‍ധസൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിനെ യൂറോപ്യന്‍ യൂണിയന്‍ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ റവല്യൂഷണറി ഗാര്‍ഡിനെ ഉപയോഗിച്ച് ഇറാന്‍ അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് നടപടി.
അതേസമയം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തുർക്കിയിലേക്ക് മടങ്ങി. തുർക്കി വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. യുദ്ധം ഒഴിവാക്കാൻ തുർക്കിയുടെ മധ്യസ്ഥതയില്‍ ചർച്ച നടത്താനാണ് ഇറാൻ്റെ ശ്രമം. എന്നിരുന്നാലും അമേരിക്കയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും യുദ്ധസമാനമായ പ്രകോപനമുണ്ടായാൽ ഉടനടി തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ്റെ സൈന്യം എന്തിനും സജ്ജമാണെന്നും ഇറാനെതിരെ കര,കടൽ, ആകാശം എന്നിങ്ങനെ ഏത് മാർഗത്തിലൂടെയും എന്ത് ആക്രമണമുണ്ടായാലും ഉടനടി ശക്തമായി തിരിച്ചടിക്കുമെന്നായിരുന്നു അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയത്.
ആണവനിർവ്യാപന കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരേ മറ്റൊരു രൂക്ഷമായ ആക്രമണം നടത്തുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചത്. അനുവദിച്ച സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഇറാൻ എത്രയും വേഗം മേശയ്ക്ക് മുന്നിലെത്തി ന്യായവും നീതിയുക്തവുമായ കരാർ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കിയിരുന്നു . യുഎസിന്റെ വലിയ കപ്പൽവ്യൂഹം ഇറാനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും കാരറിൽ ഏർപ്പെടാത്തെപക്ഷം രൂക്ഷമായ ആക്രമണമാകുമെന്നും ട്രംപിൻ്റെ മുന്നറിയിപ്പ്.
യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന സര്‍വീസുകള്‍ പ്രമുഖ എയര്‍ ലൈനുകള്‍ നിര്‍ത്തിവച്ചു. യുഎഇലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലിയകമായി നിര്‍ത്തിയതായി എയര്‍ ഫ്രാന്‍സ്, കെഎല്‍എം എന്നീ എയര്‍ ലൈനുകള്‍ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലൂടെയുളള സര്‍വീസുകള്‍ സുരക്ഷിതമല്ലെന്ന് എയര്‍ലൈനുകള്‍ വ്യക്തമാക്കി.
അതേസമയം അമേരിക്കയുടെ ആണവ സ്‌നിഫര്‍ വിമാനം ബ്രിട്ടനിലെത്തി. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തണോ വേണ്ടയോ എന്ന് ഡൊണാള്‍ഡ് ട്രംപ് വിലയിരുത്തുന്നതിനിടെയാണ് യുഎസ് 'ന്യൂക്ക് സ്‌നിഫര്‍' വിമാനം ബ്രിട്ടനില്‍ എത്തിയിരിക്കുന്നത്.
ഇറാനുമായുള്ള സംഘര്‍ഷത്തിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ഇപ്പോള്‍ ഈ വിമാനത്തിന്റെ അപൂര്‍വ വരവ് ആക്കം കൂട്ടിയിരിക്കുകയാണ്. ആണവ സ്ഫോടനങ്ങളും സംഭവങ്ങളും കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അന്തരീക്ഷത്തിലേക്ക് റേഡിയേഷന്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് ഡബ്ല്യൂസി-135 ആര്‍ എന്ന ഇനത്തില്‍ പെട്ട ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.
1986 ല്‍ ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷവും, 2011 ല്‍ ഫുകുഷിമ ആണവ നിലയ സംഭവത്തിന് ശേഷവും, ഉത്തരകൊറിയന്‍ ആണവ പരീക്ഷണങ്ങള്‍ക്കിടയിലും, 2022 ല്‍ ഉക്രെയ്ന്‍ റഷ്യന്‍ യുദ്ധത്തിന്റെ തുടക്കത്തിലും ഇത് വിന്യസിക്കപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കന്‍ നാവികസേനയുടെ വലിയൊരു വ്യൂഹം മിഡില്‍ഈസ്റ്റ് മേഖലയില്‍ എത്തിയിരുന്നു. ആവശ്യമെങ്കില്‍ ഇറാനെ ആക്രമിക്കാന്‍ അവര്‍ തയ്യാറാണ് കഴിവുള്ളവരാണ് എന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ആണവ പദ്ധതിയെക്കുറിച്ച് ഒരു കരാര്‍ ചര്‍ച്ച ചെയ്യാന്‍ ഇറാന് സമയം കഴിഞ്ഞു എന്നും അദ്ദേഹം ബുധനാഴ്ച പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങള്‍ വിശ്വസിക്കുന്നത് ഒരു അണുബോംബ് നിര്‍മ്മിക്കാന്‍ ഇറാന്‍ ലക്ഷ്യമിടുന്നു എന്നാണ്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇറാന്റെ ആണവ നിലയങ്ങള്‍ അമേരിക്ക ആക്രമിച്ചിരുന്നു. സുരക്ഷാ സേനയെയും നേതാക്കളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉള്‍പ്പെടെ, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ പ്രതിഷേധക്കാരെ പ്രേരിപ്പിക്കുന്നതുള്‍പ്പെടെ ഇറാനെതിരെ ഏത് തരത്തിലുള്ള നടപടിയാണ് സ്വീകരിക്കേണ്ടത് എന്ന കാര്യം ട്രംപ് ഇപ്പോഴും പരിശോധിച്ചു വരികയാണ്. ഏതൊരു ആക്രമണത്തിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയ നടപടിയില്‍ അമേരിക്ക ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.
എന്നാല്‍ കലാപത്തിന് പ്രോത്സാഹനം നല്‍കിയത് അമേരിക്കയാണ് എന്നാണ് ഇറാന്‍ കുറ്റപ്പെടുത്തുന്നത്. ഇന്നലെ ഇറാന്റെ സൈനിക മേധാവി ആമിര്‍ ഹതാമി ഏതൊരു ആക്രമണത്തിനും ഗംഭീര പ്രതികരണം നല്‍കുമെന്ന് പ്രഖ്യാപിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആയിരത്തോളം ഡ്രോണുകള്‍ ഇതിനായി ഇറാന്‍ സജ്ജമാക്കിയതായും സൂചനയുണ്ട്. ഹിസ്ബുള്ള നേതൃത്വവും ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനില്‍ ഒരു ഭരണമാറ്റത്തിനുള്ള സാധ്യതകളാണ് അമേരിക്ക ഇപ്പോള്‍ പരിശോധിക്കുന്നത്.
സ്വന്തം ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കാണ് എന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി, ഇറാന്റെ സൈന്യം തിരിച്ചടിക്കാന്‍ തയ്യാറാണെന്ന് സമൂഹ മാധ്യമമായ എക്സിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
യുഎസ് ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ ഇറാൻ 2,000-ത്തിലധികം നൂതന ബാലിസ്റ്റിക് മിസൈലുകൾ വിന്യസിച്ചതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായുള്ള 12 ദിവസത്തെ യുദ്ധത്തിനുശേഷവും ഇറാന്റെ മിസൈൽ ശേഖരം നിറഞ്ഞിരിക്കുന്നതായാണ് മാധ്യമം പുറത്ത് വിടുന്ന വിവരം. ദുർബലമാണെങ്കിലും യുഎസ് ആക്രമണങ്ങൾക്ക് മാരകമായ മറുപടി നൽകാനുള്ള കഴിവ് ഇറാനുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. അതേസമയം ഭരണമാറ്റത്തിന് കാരണമായേക്കാവുന്ന ഒരു സാഹചര്യം ഇറാനിൽ സൃഷ്ടിക്കുക എന്നതാണ് ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇറാന്റെ കൈവശം 2,000 മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്, ഇവയ്‌ക്ക് മിഡിൽ ഈസ്റ്റിലെ ഏതൊരു യുഎസ് സൈനിക താവളത്തിലും വൻ ആക്രമണം നടത്താൻ കഴിയും. ഗൾഫിലെ യുഎസ് താവളങ്ങളെയും ഹോർമുസ് കടലിടുക്കിലെ കപ്പലുകളെയും ആക്രമിക്കാൻ ഉപയോഗിക്കാവുന്ന ഹ്രസ്വദൂര മിസൈലുകളുടെ ഒരു വലിയ ശേഖരവും ഇറാന്റെ കൈവശമുണ്ട്. ഈ മിസൈലുകളുടെ കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും, വ്യത്യസ്ത ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യത്യസ്ത കണക്കുകൾ നൽകുന്നതിനാൽ ഓരോ കണക്കിലും എണ്ണം നൂറുകണക്കിന് ആണെന്ന് പറയുന്നു
റിപ്പോർട്ടുകൾ പ്രകാരം ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈലുകളുടെ ശേഖരത്തിൽ ഭൂരിഭാഗവും ഇറാൻ ഇപ്പോഴും കൈവശം വച്ചിട്ടുണ്ട്, ഇത് യുഎസിനും മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികൾക്കും കാര്യമായ നാശനഷ്ടങ്ങൾ വരുത്താനുള്ള കഴിവ് നൽകുന്നുണ്ട്. കപ്പൽ വിരുദ്ധ ക്രൂയിസ് മിസൈലുകളുടെയും ടോർപ്പിഡോ ബോട്ടുകളുടെയും വലിയൊരു ശേഖരവും ഇറാന്റെ കൈവശമുണ്ട്. കൂടാതെ ഇറാനിയൻ ഡ്രോണുകളെ ഒഴിവാക്കുക എന്ന വെല്ലുവിളി യുഎസ് നാവികസേന നേരിടേണ്ടിവരും. എന്നിരുന്നാലും ഇറാന് ഒരു വലിയ തലവേദന അതിന്റെ മിസൈൽ ലോഞ്ചറുകളുടെ അഭാവമായിരിക്കാം.
വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ ഇറാന്റെ മിസൈൽ ലോഞ്ചറുകളുടെ ഏകദേശം 70 ശതമാനവും നശിപ്പിച്ചു. എന്നിരുന്നാലും 2,000-ത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാന് വീണ്ടും ഇസ്രായേലിനെ ലക്ഷ്യമിടാൻ കഴിയും. കഴിഞ്ഞ യുദ്ധത്തിൽ ഇറാൻ ഏകദേശം 550 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു, അതിൽ 45 എണ്ണം ഇസ്രായേലിനെ ആക്രമിച്ചു. അതിനാൽ ഇത്തവണ ഇറാന് യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ അതിന്റെ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് മുക്കാൻ കഴിയുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്
ബുധനാഴ്ച ന്യൂയോർക്ക് ടൈംസിനോട് സംസാരിച്ച യുഎസ്, യൂറോപ്യൻ ഉദ്യോഗസ്ഥർ ഇറാനോട് മൂന്ന് ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഒന്ന് യുറേനിയം സമ്പുഷ്ടീകരണം ശാശ്വതമായി അവസാനിപ്പിക്കുക, രണ്ട് ബാലിസ്റ്റിക് മിസൈലുകളുടെ എണ്ണവും വ്യാപ്തിയും പരിമിതപ്പെടുത്തുക, മൂന്ന് ഹമാസ്, ഹിസ്ബുള്ള, ഹൂത്തികൾ പോലുള്ള പ്രാദേശിക ഭീകര സംഘടനകളെ പിന്തുണയ്‌ക്കുന്നത് നിർത്തുക. എന്നാൽ ഈ ആവശ്യങ്ങളെക്കുറിച്ച് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഒരു കരാറിലെത്തിയില്ലെങ്കിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു വലിയ യുദ്ധം പൊട്ടിപ്പുറപ്പെടാമെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
..............................................
പോലീസ് 'യൂണിഫോമിട്ട'
കള്ളന്മാർ വിലസുന്നു ...
പ്രവാസികൾ ജാഗ്രത
പ്രവാസിയുടെ പണം കവർന്നു
കുവൈത്തിലെ ഹവല്ലിയിൽ സിറിയൻ പ്രവാസിയുടെ പണം പട്ടാപ്പകൽ വ്യാജ പൊലീസ് കവർന്നു. പൊലീസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനം പരിശോധിക്കാനെന്ന വ്യാജേന 340 കുവൈത്ത് ദിനാറുമായി തട്ടിപ്പുകാരൻ കടന്നുകളഞ്ഞു. 1987-ൽ ജനിച്ച സിറിയൻ വംശജനാണ് ഈ ആസൂത്രിത തട്ടിപ്പിന് ഇരയായത്.
റോഡരികിൽ പ്രവാസിയെ തടഞ്ഞുനിർത്തിയ പ്രതി, താൻ പൊലീസുകാരനാണെന്ന് അവകാശപ്പെടുകയും തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ലഹരിമരുന്ന് കൈവശമുണ്ടെന്നാരോപിച്ച് കാറിൽ പരിശോധന നടത്തുകയും, ഈ തക്കത്തിന് കാറിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് ഒരു പിക്കപ്പ് വാനിൽ വേഗത്തിൽ കടന്നുകളയുകയുമായിരുന്നു. വ്യാജ നന്പർ പ്ലേറ്റോ അല്ലെങ്കിൽ മോഷ്ടിച്ചതോ ആയ വാഹനമാണ് പ്രതി ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിന് പിന്നാലെ അൽ-ഷാബ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷണം, ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിക്കായി സിവിൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും ട്രാഫിക് വിഭാഗവും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അധികൃതർ പൊതുജനങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകി. സിവിൽ വസ്ത്രത്തിൽ എത്തുന്നവർ പൊലീസാണെന്ന് അവകാശപ്പെട്ടാൽ നിർബന്ധമായും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടണം. ഉദ്യോഗസ്ഥരുടെ ഐഡി പരിശോധിക്കാൻ മതിയായ സമയം അനുവദിക്കണമെന്നാണ് നിയമം. ഏതെങ്കിലും തരത്തിലുള്ള സംശയം തോന്നിയാൽ ഉടൻ തന്നെ മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെ 112 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
അതുപോലെ ഷാർജയിൽ കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത കാർ നിമിഷങ്ങൾക്കുള്ളിൽ മോഷണം പോയി. കാർ മോഷ്ടിച്ചു കടന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പിടികൂടി. വാഹനത്തിന്റെ ലോക്ക് തുറന്നു കിടക്കുന്നതും ജനൽ ഗ്ലാസ് ഭാഗികമായി താഴ്ത്തി വെച്ചതും കണ്ട മോഷ്ടാവ് ഉടമ തിരിച്ചുവരുന്നതിന് മുൻപ് കാർ ഓടിച്ചു പോകുകയായിരുന്നു.
ഒരു സ്വദേശി യുവാവ് തന്റെ കാർ റോഡരികിൽ പാർക്ക് ചെയ്ത ശേഷം തൊട്ടടുത്ത കടയിലേക്ക് പോകുകയായിരുന്നു. മിനിറ്റുകൾക്ക് ശേഷം തിരികെ എത്തിയപ്പോൾ തന്റെ കാർ മറ്റൊരാൾ ഓടിച്ചു പോകുന്നത് കണ്ട് ഉടമ ഞെട്ടിപ്പോയി. വേഗത്തിൽ നീങ്ങിയ വാഹനത്തിന് പിന്നാലെ ഇയാൾ ഓടിയെങ്കിലും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. തുടർന്ന് ഉടൻ തന്നെ ഷാർജ പൊലീസിൽ വിവരമറിയിച്ചു.
പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള നടപടി
പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി സമീപത്തെ കടകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഒരു ക്യാമറയിൽ മോഷ്ടാവിന്റെ മുഖവും കാർ പോയ ദിശയും വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് കാറിന്റെ നന്പറും മറ്റ് അടയാളങ്ങളും സഹിതം പൊലീസ് എല്ലാ യൂണിറ്റുകൾക്കും വിവരം കൈമാറി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആൾപ്പാർപ്പില്ലാത്ത ഒരു സ്ഥലത്ത് കാർ കണ്ടെത്തി. പ്രദേശം വളഞ്ഞ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും വാഹനം ഉടമയ്ക്ക് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha


























