പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും

13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവിനാണ് നൂറ് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. ആസാം സ്വദേശിയായ 42 വയസ്സുകാരനാണ് ശിക്ഷിക്കപ്പെട്ടത്. പെരുമ്പാവൂര്‍ സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്.
അഞ്ചു വകുപ്പുകളില്‍ ആയാണ് 20 വര്‍ഷം വീതം 100 വര്‍ഷത്തെ തടവ് ശിക്ഷയാണ് പ്രതിക്ക് വിധിച്ചത്. ബന്ധുവായ 13 വയസ്സുകാരിയെ 2020 മുതല്‍ 2022 വരെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി എന്നാണ് കേസ്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു. നൂറ് വര്‍ഷം തടവിന് പുറമേ 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ സിന്ധുവാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
https://www.facebook.com/Malayalivartha


























