സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?

ആറ് വര്‍ഷത്തിനിടെ രണ്ടാമത്തെ ബിസിനസ് ഭീമനാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുന്നത്. സി.ജെ. റോയിയുടെ ആത്മഹത്യക്ക് പിന്നാലെ, രാജ്യത്തെ ആദായ നികുതി വകുപ്പ് വീണ്ടും ആരോപണ മുനയില്‍. 2019ല്‍ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ വലിയ വിവാദമായിരുന്നു. അദ്ദേഹത്തിന്റെ ആത്മഹത്യാകുറിപ്പില്‍ ആദായനികുതി വകുപ്പിന്റെ പീഡനവും മറ്റ് ബാഹ്യ സമ്മര്‍ദ്ദങ്ങളുമാണ് തന്നെ ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അയച്ച കത്തില്‍ കര്‍ണാടക, ഗോവ റേഞ്ച് ഇന്‍കം ടാക്‌സ്, മുന്‍ ഡയറക്ടര്‍ ജനറല്‍ഇന്‍വെസ്റ്റിഗേഷന്‍സ് ആയിരുന്ന ബി.ആര്‍. ബാലകൃഷ്ണന്റെ പേര് അദ്ദേഹം പരാമര്‍ശിച്ചു. ആരോപണത്തെക്കുറിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ഇപ്പോള്‍ അന്വേഷണവും നടത്തി. അന്നത്തെ പ്രതിപക്ഷം ആദായനികുതി വകുപ്പിനെതിരെ രംഗത്തെത്തുകയും ചെയ്തു.
ആ സംഭവത്തിന് വെറും ആറ് വര്‍ഷം പിന്നിടുമ്പോഴാണ് മറ്റൊരു ബിസിനസ് പ്രമുഖന്റെ മരണം. ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡര്‍മാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കിയത്. ബെംഗളൂരുവിലെ ലാംഫോര്‍ഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസിനുള്ളിലാണ് സംഭവം. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
ഓഫീസിനുള്ളിലെ തന്റെ മുറിയില്‍ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ എച്ച്.എസ്.ആര്‍ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടര്‍ന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു. കേരളത്തിനകത്തും പുറത്തും ഗള്‍ഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി ജെ റോയി. കൊച്ചിയില്‍ നിന്നുള്ള ഇന്‍കം ടാക്‌സ് സംഘമാണ് റെയ്ഡിന് എത്തിയത്. രാവിലെ പത്ത് മണിക്ക് ശേഷമാണ് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്.
പല തവണ ഇന്‍കം ടാക്‌സ് സ്ഥാപനത്തില്‍ നടന്നതിനെതിരെ സി ജെ റോയി കോടതിയെ സമീപിച്ചിരുന്നു. റിയല്‍ എസ്‌റ്റേറ്റ് വ്യവസായ മേഖലയില്‍ വലിയ രീതിയിലുള്ള ഞെട്ടലുണ്ടാക്കുന്നതാണ് സി ജെ റോയിയുടെ ആത്മഹത്യ. റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ സിജെ റോയിയെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ എടുക്കാനായി അടുത്ത മുറിയിലേക്ക് പോയ സി ജെ റോയി സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
ഇന്‍കം ടാക്‌സില്‍ നിന്ന് ധാരാളം പീഡനങ്ങള്‍ ഉണ്ടായതായി വി.ജി. സിദ്ധാര്‍ത്ഥ ആരോപിച്ചിരുന്നു. പുതുക്കിയ റിട്ടേണുകള്‍ ഞങ്ങള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും വളരെ അന്യായമായിരുന്നു. കടുത്ത നികുതി പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സോഷ്യല്‍ മീഡിയയില്‍ 'നികുതി ഭീകരത' എന്നാണ് ആദായ നികുതി വകുപ്പിന്റെ നടപടികളെ വിശേഷിപ്പിച്ചത്. എന്നാല്‍, ജൂലൈ 30ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആദായനികുതി വകുപ്പ് എല്ലാ ആരോപണങ്ങളും നിരസിച്ചു.
https://www.facebook.com/Malayalivartha


























