കേരളം എല്‍ഡിഎഫിനൊപ്പമെന്ന് അഭിപ്രായ സര്‍വേ, 86 സീറ്റാണ് അഭിപ്രായ സര്‍വേ ഇടതുപക്ഷത്തിന് പ്രവചിച്ചിരിക്കുന്നത്, എന്‍ഡിഎ അക്കൗണ്ട് തുറക്കും

കേരളം ഇത്തവണ എല്‍ഡിഎഫിനൊപ്പമെന്ന് അഭിപ്രായ സര്‍വേ ഫലം. ടൈംസ് നൗവും സീവോട്ടറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വേയിലാണ് കേരളത്തില്‍ ഇത്തവണ ഇടതു തരംഗമായിരിക്കുമെന്ന പ്രവചനമുള്ളത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഇത്തവണ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ ഫലത്തിലുണ്ട്.
86 സീറ്റാണ് അഭിപ്രായ സര്‍വേ ഇടതുപക്ഷത്തിന് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫിന് 53 സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. ഒരു സീറ്റ് സ്വന്തമാക്കി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പറയുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന് 45 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരമെന്ന് പറഞ്ഞത് 21 ശതമാനം പേര്‍മാത്രം.
സര്‍വേയില്‍ പങ്കെടുത്തവരില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയത് 43 ശതമാനം പേര്‍. 23 ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്. അതേസമയം, പശ്ചിമ ബംഗാളില്‍ 160ല്‍ അധികം സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. ഇടതുസഖ്യം നേട്ടമുണ്ടാക്കുമെന്നും സര്‍വേ പറയുന്നു. തമിഴ്‌നാട്ടില്‍ ജയലളിത നേതൃത്വം നല്‍കുന്ന അണ്ണാ ഡിഎംകെ 130 സീറ്റു നേടി അധികാരം നിലനിര്‍ത്തും. മുഖ്യപ്രതിപക്ഷമായ !ഡിഎംകെ 70 സീറ്റു നേടും. അസമില്‍ ബിജെപി സഖ്യം നേരിയ മുന്‍തൂക്കം നേടുമെന്നും പ്രവചനമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha