സോളാര്‍ കേസ് : ബിജു രാധാകൃഷ്ണന്റെ ക്രോസ് വിസ്താരം പൂര്‍ത്തിയായി

സോളാര്‍കേസ് തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസില്‍ ഒന്നാം സാക്ഷിയും പരാതിക്കാരനുമായ അസോസിയേറ്റഡ് സ്റ്റീല്‍സ് യാര്‍ഡ് ഉടമ അബ്ദുള്‍ മജീദിന്റെ ക്രോസ് വിസ്താരം ആരംഭിച്ചു. പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണനാണു മൂന്നാം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജോജി തോമസ് മുമ്പാകെ സാക്ഷിയെ ക്രോസ് വിസ്താരം ചെയ്തത്. കേസില്‍ അഭിഭാഷകനില്ലാതെ നേരിട്ടാണു ബിജു രാധാകൃഷ്ണന്‍ വാദിക്കുന്നത്.
സരിതയ്ക്കു വേണ്ടി അഭിഭാഷകന്റെ ക്രോസ് വിസ്താരം 25നു നടത്താനും കോടതി തീരുമാനിച്ചു. കോഴിക്കോട് അസോസിയേറ്റഡ് സ്റ്റീല്‍സ് യാര്‍ഡ് ഉടമ അബ്ദുള്‍ മജീദിന്റെ 42.70 ലക്ഷം രൂപ തട്ടിയെന്നാണു സോളാര്‍ ഇടപാട് സംബന്ധിച്ച കോഴിക്കോട്ടെ കേസ്. സോളാര്‍ പാനലുകള്‍, ലൈറ്റ്, വാട്ടര്‍ ഹീറ്റര്‍ തുടങ്ങിയവയുടെ വിതരണത്തിനു ടീം സോളാര്‍ കമ്പനിയുടെ മലബാര്‍ മേഖലാ ഫ്രാഞ്ചൈസി നല്‍കാമെന്നു പറഞ്ഞു സരിതയും ബിജുവും അബ്ദുള്‍ മജീദില്‍നിന്നു പണം തട്ടിയെന്നാണു പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha